BREAKING NEWS

പ്രതിപക്ഷം പോയതുപോലെയല്ല ഞങ്ങള്‍ പോയത്, മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ?? എന്റെ വയസ്സ് 37 ആണ്, തന്തവൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല, വിദേശയാത്രാ വിവവീദത്തില്‍ മന്ത്രി ഒ ജെ ജനീഷ്

· · 1 min read
Share: Copied!

കൊല്ലം: വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി ഒജെ ജനീഷ്. സ്വന്തം ചെലവിലാണ് താന്‍ വിദേശയാത്ര നടത്തിയതെന്നും അത് വിവാദമാക്കേണ്ടതില്ലെന്നും കായിക മന്ത്രി പറഞ്ഞു. പ്രതിപക്ഷം പോയതുപോലെയല്ല ഞങ്ങള്‍ പോയത്. മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ എന്ന് ചോദിച്ച അദ്ദേഹം, തനിക്ക് 37 വയസ്സ് മാത്രമാണ് പ്രായമെന്നും തന്തവൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘പ്രതിപക്ഷം പോയതുപോലെയല്ല ഞങ്ങളുടെ യാത്ര. അതുകൊണ്ടായിരിക്കാം വിമര്‍ശനം. പ്രതിപക്ഷം പോയതുകണ്ടിട്ടില്ലേ?. ഭാര്യയും മകളും മകളുടെ മകളുമായിട്ടുള്ള പോക്കുപോലെയായിരുന്നില്ല ഞങ്ങളുടേത്. ഞാന്‍ രണ്ട് യാത്ര നടത്തി. എന്റെ വയസ്സ് 37 ആണ്. തന്തവൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ചെറിയ യാത്ര നടത്തും. സര്‍ക്കാരിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍, എന്റെ ചുമതലകളില്‍ പോരായ്മ വരാത്ത രീതിയില്‍, സര്‍ക്കാരിന് ചീത്തപ്പേരില്ലാത്ത രീതിയില്‍, പൗരന്റെ നികുതി പണം നഷ്ടമാകാത്ത രീതിയില്‍ ഇടയ്‌ക്കൊക്കെ ചെറിയ യാത്ര പോകും’- ഒജെ ജനീഷ് പറഞ്ഞു.

കുടുംബത്തോടൊപ്പം ഒമാനിലേക്കായിരുന്നു മന്ത്രി ഒജെ ജനീഷിന്റെ സന്ദര്‍ശനം. രമേശ് ചെന്നിത്തല, പിസി വിഷ്ണുനാഥ്, കെഎം ഷാജി തുടങ്ങിയ മറ്റ് മന്ത്രിമാരും സമീപ ദിവസങ്ങളില്‍ വിദേശയാത്ര നടത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബസമേതമുള്ള അമേരിക്കന്‍ യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നു. ഔദ്യോഗിക കാര്യത്തിനായിരുന്നു പിസി വിഷ്ണുനാഥിന്റെ യുഎഇ യാത്ര.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026