Uncategorized

ആശമാർ ചെയ്യുന്നത് കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരം, പ്രശ്നപരിഹാരമുണ്ടാകാത്തതിനു പിന്നിൽ ആശമാരുടെ നിർബന്ധ ബുദ്ധി ആശമാരെ വോളണ്ടിയർമാരായല്ല ജീവനക്കാരായി അം​ഗീകരിക്കണമെന്നാണ് കേരളത്തിന്റെയും ആവശ്യം- എം.ബി രാജേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: സമര രം​ഗത്തുള്ള ആശ പ്രവർത്തകരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ചർച്ചയിൽ പ്രശ്ന പരിഹാരമുണ്ടാകാത്തതിനു പിന്നിലെന്ന് മന്ത്രി എം.ബി രാജേഷ്. സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള പിടിവാശിയല്ല ഇതിന് പിന്നിലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശ പ്രവർത്തകരുടെ പ്രശ്നത്തോട് സർക്കാരിന് എല്ലാകാലത്തും അനുഭാവപൂർവ്വമായ നിലപാടാണുള്ളത്. അതുകൊണ്ടാണ്‌ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട്‌ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. എന്നാൽ സമരരം​ഗത്തുള്ളവരെ നയിക്കുന്ന ചിലർക്ക് ഈ സമരത്തിൽ ആശമാരുടെ ആവശ്യം നിറവേറ്റുകയെന്നതല്ല ലക്ഷ്യം. ഹെൽത്ത് വർക്കർമാരായി അം​ഗീകരിക്കാതെയിരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നത്.

‘ഒച്ചവെച്ചാൽ കത്തിക്കും, ശബ്ദം പുറത്തു കേൾക്കരുത്’, പെൺസുഹൃത്തിനോട് സംസാരിച്ച യുവാവിന് കാപ്പക്കേസ് പ്രതിയുടെ വക ‘പണി’ സ്റ്റൈൽ മർദ്ദനം, പെൺകുട്ടിയെ വീട്ടിൽകയറി കാലിൽ കുത്തിപ്പരുക്കേൽപിച്ചു, മർദ്ദനം വീഡിയോ ചിത്രീകരിച്ച് വാട്സാപ് വാട്സാപ്പിൽ സ്റ്റാറ്റസുമാക്കി

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സമരത്തെ ആരു ശ്രമിച്ചാലും പരിഹരിക്കാൻ സാധിക്കുകയില്ല. ചർച്ച ചെയ്തു പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞു. സമരക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശി ഉപേക്ഷിച്ചാൽ സമരം പരിഹരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. 7000 രൂപ ഓണറേറിയവും 3000 ഫിക്സ്ഡ് ഇൻസ്റ്റന്റീവുമാണ് ആശമാർക്ക് ലഭിക്കുന്നത്. ഈ 3000 രൂപയിൽ 1800 രൂപ കേന്ദ്രവും 1200 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. ഫലത്തിൽ കേരളം മാത്രമായി ആശവർക്കർമാർക്ക് നൽകുന്നത് 8200 രൂപയാണ്. ന്യായമായിട്ടും സമരം കേന്ദ്ര സർക്കാരിനെതിരെയാണ് ഉയരേണ്ടത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഈ സമരത്തിനൊപ്പമില്ല. ആശവർക്കർമാരെ വോളണ്ടിയർമാരായല്ല ജീവനക്കാരായി അംഗീകരിക്കണമെന്നാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആവശ്യം.

സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത്തിന്റെ വൈരാഗ്യം: എളമ്പിലായി സൂരജ് വധക്കേസിൽ ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ഉൾപ്പെടെ 9 പേർ കുറ്റക്കാർ, വിധി പ്രഖ്യാപനം തിങ്കളാഴ്ച

മാത്രമല്ല കേന്ദ്രസർക്കാർ മാർഗരേഖ അനുസരിച്ച് സ്ത്രീ വോളണ്ടിയർ എന്നതൊഴിച്ച് മറ്റു മാർഗനിർദേശങ്ങളിൽ സംസ്ഥാന സർക്കാരിന് മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇവരെ വോളണ്ടിയർമാർ എന്നതിന് പകരം ജീവനക്കാരായി മാറ്റിയാൽ അടിസ്ഥാന വേതനം ഉറപ്പാക്കേണ്ടി വരും. പെൻഷൻ, ഇഎസ്ഐ, പിഎഫ് ഉൾപ്പെടെ നൽകേണ്ടി വരും. അത് കിട്ടില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സ്ത്രീ വോളണ്ടിയർ എന്നതിൽ മാറ്റം വരുത്തരുതെന്ന് മാർ​ഗരേഖയിൽ കേന്ദ്ര സർക്കാർ അനുശാസിക്കുന്നത്. ആശവർക്കർമാരെ വോളണ്ടിയർമാരായല്ല ജീവനക്കാരായി അം​ഗീകരിക്കണമെന്നാണ് കേരളത്തിന്റെയും ആവശ്യമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

കേന്ദ്ര സർക്കാർ രാജ്യസഭയിൽ കഴിഞ്ഞ ദിവസം കൊടുത്ത മറുപടിയിൽ കേരള സർക്കാർ ആശ പ്രവർത്തകർക്ക് നൽകുന്ന ഓണറേറിയം 6000 രൂപയാണെന്നാണ്. സമരം ചെയ്യുന്നവർക്കുൾപ്പെടെ സർക്കാർ നൽകുന്നത് 7000 രൂപയാണെന്നതിൽ തർക്കമില്ല. സാധാരണ ഇത്തരത്തിൽ സഭയിൽ ഒരു ചോദ്യം വന്നാൽ സംസ്ഥാനത്ത് നിന്ന് വിവരം ശേഖരിച്ചാണ് മറുപടി നൽകുക. എന്നാൽ അത്തരത്തിൽ സംസ്ഥാനത്ത് നിന്ന് വിവരം ശേഖരിച്ചിട്ടില്ല. ഇതിൽ രാഷ്ട്രീയ ലക്ഷ്യം സംശയിക്കേണ്ടതായുണ്ട്. രാജ്യസഭയിലെ എംപിമാർക്ക് ഇതിൽ സഭയെ തെറ്റിധരിപ്പിച്ചത് ചൂണ്ടിക്കാട്ടി അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ സാധിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026