BREAKING NEWS

‘മന്ത്രിയെ കാണണം എന്നുണ്ടെങ്കിൽ നേരിട്ട് വന്ന് കാണാം; ഒഴിവ് ബോധിപ്പിച്ചാൽ മാത്രമല്ലേ അറിയൂ; ഇക്കാര്യങ്ങൾ പത്രത്തിൽ വായിച്ചല്ല അറിയേണ്ടത്’; 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവന പ്രഖ്യാപനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ. മുരളീധരൻ; കെജിഎംഒഎയ്ക്ക് വിമർശനം

· · 1 min read
Share: Copied!

തിരുവനന്തപുരം: ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെജിഎംഒഎ) നിലപാടിൽ അതൃപ്തി അറിയിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്തുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കെജിഎംഒഎയ്ക്ക് പരാതികളുണ്ടെങ്കിൽ നേരിട്ട് സർക്കാരിനെ അറിയിക്കണം. മന്ത്രിയെ കാണണമെങ്കിൽ നേരിട്ട് വന്ന് കാണാം. ഒഴിവുകൾ സംബന്ധിച്ച കാര്യങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയാൽ മാത്രമേ അതേക്കുറിച്ച് അറിയാൻ കഴിയൂ. ഇക്കാര്യങ്ങൾ പത്രങ്ങളിലൂടെ വായിച്ചല്ല അറിയേണ്ടതെന്നും മന്ത്രി പറഞ്ഞു.

കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകും. എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയതിന് അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.

സംസ്ഥാനത്ത് ഇതിനകം 140 ഓളം ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. മന്ത്രിയെ കാണണമെങ്കിൽ കെജിഎംഒഎ പ്രതിനിധികൾക്ക് നേരിട്ട് കാണാം. അല്ലാതെ ദിവസേന പ്രസ്താവനകൾ ഇറക്കേണ്ട ആവശ്യമില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം, ഭർത്താവിന് ഉറക്ക​ഗുളിക കൊടുത്ത് മയക്കിയ ശേഷം കാമുകനുമായി ഫോൺവിളി, പുറത്തുപോയി തിരിച്ചുവന്ന ഭർത്താവ് കണ്ടത് സ്വന്തം മുറിയിൽ കിടക്കുന്ന ഭാര്യയേയും കാമുകനേയും… ഉടുതുണി പോലുമില്ലാതെ വിവാഹം നടത്തിക്കൊടുത്ത് യുവാവും നാട്ടുകാരും

BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026
BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026