BREAKING NEWS

കമന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ അതിന്റെ അർഥം കമന്റ് ചെയ്യുന്നില്ല എന്നാണ്, കുത്തിക്കുത്തി ചോദിച്ചാലും അങ്ങനെ തന്നെയാണ്, എനിക്ക് എന്റെ അഭിപ്രായം സൂക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ട്, കാന്തപുരം വിവാദത്തില്‍ മന്ത്രി കെ എം ഷാജി

· · 1 min read
Share: Copied!

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തോടുള്ള പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറി മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തോട് തനിക്ക് ഈ വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് മന്ത്രി പറഞ്ഞു. പരാമർശം സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് പോലും മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല.

‘ഞാൻ അതിൽ കമന്റ് ചെയ്യുന്നില്ല. കേരളത്തിൽ മുസ്‌ലിം സമുദായത്തിലെ വളരെ വ്യത്യസ്ത ധാരകളിലുള്ള ഒരുപാട് ആളുകളുണ്ട്. അവരോട് ചോദിച്ചാൽ മതി. ഞാൻ അതിനെ കുറിച്ച് കമന്റ് ചെയ്യുന്നില്ല. ഞാൻ ഒരു കാര്യത്തിൽ കമന്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ അതിന്റെ അർഥം കമന്റ് ചെയ്യുന്നില്ല എന്നാണ്. നിങ്ങൾ കുത്തിക്കുത്തി ചോദിച്ചാലും അങ്ങനെ തന്നെയാണ്. എനിക്ക് എന്റെ അഭിപ്രായം സൂക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ടല്ലോ.’ -കെ.എം. ഷാജി പറഞ്ഞു.

കഴിഞ്ഞദിവസമാണ് സ്ത്രീകൾക്കെതിരെയുള്ള കാന്തപുരം അബൂബക്കർ മുസ്‌ല്യാരുടെ ആവർത്തിച്ചുള്ള പരാമർശം ഉണ്ടായത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് തടയുന്നതിന് കാരണം അവരോടുള്ള ബഹുമാനമാണെന്ന വിചിത്ര നിലപാടും കാന്തപുരം പറഞ്ഞിരുന്നു.

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026