BREAKING NEWS

‘പിണറായി പത്തു വർഷമായി ആരെയൊക്കെയോ ഭയക്കുന്നുണ്ട്; മോദി, അമിത് ഷാ എന്നിവർക്കെതിരെ ഒരൊറ്റ വാക്ക് പോലും മിണ്ടുന്നില്ലല്ലോ?‘ : മന്ത്രി എ പി അനിൽ കുമാർ

· · 1 min read
Share: Copied!

ന്യൂഡൽഹി: കേരളത്തിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയിൽ സിപിഎമ്മിനും പിണറായി വിജയനുമെതിരെ മന്ത്രി എ പി അനിൽ കുമാർ. മോദി, അമിത് ഷാ എന്നിവർക്കെതിരെ കഴിഞ്ഞ 10 വർഷം പിണറായി ഒറ്റ വാക്ക് പോലും മിണ്ടിയില്ല. കേന്ദ്ര സർക്കാരിനെതിരെ മിണ്ടാത്തത് എന്താണെന്നാണ് മനസ്സിലാകാത്തത്. പത്തു വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ഏജൻസിയുടെ ഇത്ര വലിയ അന്വേഷണം നടന്നിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു വിമർശനം പോലും നടത്താൻ പിണറായി വിജയൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് തനിക്ക് മനസ്സിലാകാത്തത്. റെയ്ഡിന് ശേഷം വൈകുന്നേരം മാധ്യമങ്ങളെ കണ്ട പിണറായി അങ്ങനെ ഒരു കാര്യം പറഞ്ഞതായി താൻ കണ്ടില്ല. പത്തു വർഷമായി അദ്ദേഹം ആരെയൊക്കെയോ ഭയക്കുന്നു. ആ ഭയം ഇപ്പോഴും ഉണ്ടെന്നും മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു.

ദേശീയ തലത്തിൽ ഇഡിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോൺഗ്രസും രാഹുൽ ഗാന്ധിയുമാണെന്നും മന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും മന്ത്രി പഴിച്ചു. ഇപ്പോൾ തർക്കം തീർന്നോ എന്ന് മാധ്യമങ്ങൾ ചോദിക്കുന്നു എന്നും എ പി അനിൽ കുമാർ പറഞ്ഞു.

അതേസമയം പിണറായി വിജയൻ്റെ വസതികളിലടക്കം നടന്ന ഇഡി റെയ്ഡിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇതുവരെ എട്ടുപേർ അറസ്റ്റിലായിട്ടുണ്ട്.

അതേസമയം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. മുന്നൂറോളം പൊലീസുകാരെ വിന്യസിച്ചിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. എട്ടു പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി ഉടൻതന്നെ അറസ്റ്റ് ചെയ്യും. അക്രമികളെ പൊലീസ് പിടിച്ചുമാറ്റാൻ തയ്യാറാകാത്ത സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026
BREAKING NEWS
കുറച്ചുനാളുകളായി കൂട്ടുകാരുമൊത്തുള്ള 16ന്റെ കറക്കം കാറിലും ബൈക്കിലുമായി... വാഹനം ഓടിക്കുന്ന റീൽസെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കും, ദിവസങ്ങളോളം തക്കം പാർത്തിരുന്ന് ഒടുവിൽ കൗമാരക്കാരനെ ബൈക്കോടെ പൊക്കി പോലീസ്, മാതാവിനെതിരെ കേസ്
28 Oct 2026