BREAKING NEWS

നിലവിൽ സുരക്ഷാഭീഷണിയുണ്ടെന്ന് കരുതുന്നില്ല, ഭാവിയിൽ എന്തെങ്കിലും ഭീഷണിയോ മറ്റോ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാം…കോടതി!! സുഹൈലിനെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ തള്ളി, ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിഭാഗം, സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യവുമായി ഗോപികയുടെ കുടുംബം

· · 1 min read
Share: Copied!

നെടുമ്പാശ്ശേരി: മിനികൂപ്പർ നരഹത്യാ കേസിൽ അറസ്റ്റിലായ പ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ തുടരും. പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. സുരക്ഷാ ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് നൽകിയ അപേക്ഷയിലാണ് കോടതി ഉത്തരവ്.

നരഹത്യാ കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. ഇതുവരെ സുരക്ഷാഭീഷണി സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയിൽ എന്തെങ്കിലും ഭീഷണിയോ, മറ്റോ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. മാത്രമല്ല പ്രതി ഇതുമായിബന്ധപ്പെട്ട ആശങ്കകൾ അറിയിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം മിനികൂപ്പർ അപകടത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെതിരേ ജാമ്യം വേണമെന്നാവശ്യവുമായി സെഷൻസ് കോടതിയെ പ്രതിഭാഗം സമീപിക്കാനൊരുങ്ങുന്നതായാണ് വിവരം.

ഇതിനിടെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന ആവശ്യവുമായി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഇ മെയിൽ അയച്ചു. വൈകാതെ കത്തുവഴിയും ആവശ്യം ഉന്നയിക്കും. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ജോൺ എസ്. റാൽഫിന്റെ പേരാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിർദേശിച്ചിരിക്കുന്നത്.

കേസിന്റെ തുടക്കം മുതൽക്കുതന്നെ പ്രതിയെ സംരക്ഷിക്കാൻ നീക്കം നടക്കുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പഴുതടച്ച നിയമനടപടികൾ ഉണ്ടാകണമെന്ന ആവശ്യം കുടുംബം മുമ്പോട്ട് വെക്കുന്നത്. പ്രതികൾക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

അതേസമയം സുഹൈലിന്റെ മാതാവിന്റെ മൊഴികളടക്കം രേഖപ്പെടുത്തി അന്വേഷണസംഘം വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം.അപകടത്തിൽ മരിച്ച ദേവികയുടെ വയനാട്ടിലെ വീട്ടിൽ പ്രത്യേകാന്വേഷണ സംഘം എത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്നും പൂർണമായും നീതി കിട്ടുമെന്ന് വിശ്വാസിക്കുന്നെന്നും ദേവികയുടെ കുടുംബം പറഞ്ഞു.

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് വയനാട്ടിലുള്ള ദേവികയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം തിരികെ മടങ്ങുകയായിരുന്നു. അപകടത്തിൽ മരിച്ച ഗോപികയുടെ വീട്ടിൽ പ്രത്യേകാന്വേഷണ സംഘം നാളെ പോകുമെന്നാണ് വിവരം.

നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്തുണ്ടായ മിനികൂപ്പർ അപകടത്തിൽ ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

കഞ്ചാവും വലിക്കാനുള്ള ഫുൾസെറ്റപ്പുമായി വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു, നട്ടപ്പാതിരായ്ക്ക് റൂമിൽക്കിടന്ന് അടിപിടി, വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുനേരെ അസഭ്യ വർഷം, പിന്നാലെ മർദനം!! യുവ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026