BREAKING NEWS

സ്കൂൾ കലോത്സവത്തിനിടെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ, കഴിയും മുൻപ് കർട്ടനിട്ട് അധ്യാപകൻ, കലോത്സവം നിർത്തിവച്ചു, പോലീസിനെ വിളിച്ചുവരുത്തി വിദ്യാർഥികളെ വിരട്ടിയോടിച്ചുവെന്നും ആരോപണം

· · 1 min read
Share: Copied!

കാസർകോട്: സ്കൂൾ കലോത്സവത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം ഷോ അവതരിപ്പിച്ചതിന്റെ പേരിൽ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെയാണ് സംഭവം. വിദ്യാർഥികൾ അവതരിപ്പിച്ച മൈം മുഴുപ്പിക്കുന്നതിന്റെ മുൻപേ ഒര അധ്യാപകൻ സ്റ്റേജിന്റെ കർട്ടൻ താഴ്ത്തുകയായിരുന്നു. തുടർന്നു ഇന്ന് നടത്തേണ്ട കലോത്സവവും മാറ്റി വെച്ചു.

ഗാസയിലും പലസ്തീനിലും അടക്കം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിൻറെ ഉള്ളടക്കം കാണിച്ചു കൊണ്ടാണ് പ്ലസ് ടൂ വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകർ കർട്ടനിടുകയായിരുന്നു. അതേസമയം നടപടിയെടുത്ത അധ്യാപകരുടെ പേര് വെളിപ്പെടുത്താൻ കുട്ടികൾ തയ്യാറായില്ല.

ഇന്നലെ ആറ് മണിക്ക് നടന്ന സംഭവത്തിൽ കർട്ടനിട്ട ഉടൻ തന്നെ മറ്റെല്ലാ പരിപാടികളും നിർത്തിവെച്ചതായും അറിയിപ്പ് നൽകി. ഇന്നും കലോത്സവം തുടരേണ്ടതായിരുന്നു. എന്നാൽ ഇന്ന് പരിപാടി നടന്നിട്ടില്ല. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിൻറെ നിലപാട് എന്തെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അധ്യാപകരും പ്രതികരിച്ചിട്ടില്ല.

ഇതിനിടെ അധ്യാപകർ പോലീസിനെ വിളിച്ചുവരുത്തിയെന്നും വിദ്യാർത്ഥികളെ വിരട്ടിയോടിച്ചുവെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്. എന്നാൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേസില്ലെന്നും പോലീസ് അധികൃതരും വ്യക്തമാക്കുന്നു.

അങ്ങനെയൊന്നും ട്രംപിന്റെ ‘പക’യ്ക്ക് ഇന്ത്യയെ വിട്ടുകൊടുക്കില്ല, ആ സാമ്പത്തിക നഷ്ടം ഞങ്ങൾ നികത്തും!! ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങും- റഷ്യൻ പ്രസിഡന്റ്

BREAKING NEWS
യമുനയിൽ വെളുത്ത പത, അതിനിടയിൽ ഛഠ് പൂജ; ഡൽഹിയിൽ ബിജെപി-ആം ആദ്മി പോര്; ൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി
16 Nov 2026
BREAKING NEWS
70കാരിക്ക് നേരെ ലൈംഗികാതിക്രമം, മട്ടാഞ്ചേരി സ്വദേശി പിടിയില്‍
16 Nov 2026
BREAKING NEWS
25 ലക്ഷം രൂപയുടെ ക്വട്ടേഷൻ, ആദ്യം നൽകിയത് 4 ലക്ഷം; തലേദിവസം കവർച്ചയുടെ റിഹേഴ്സൽ; ചാലയിലെ സ്വർണക്കവർച്ചയിൽ അയൽ ജ്വല്ലറി ഉടമയ്ക്കും പങ്കെന്ന് പോലീസ്
16 Nov 2026
BREAKING NEWS
ഒരാഴ്ചയായി വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്, അതുകൊണ്ടാണ് പൂച്ചകളും എലികളും കയറിയത്, വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്, മോശമായ കിടക്കകള്‍ മാറ്റി ഉടന്‍ തുറക്കണമെന്ന് കെ മുരളീധരന്‍
16 Nov 2026