BREAKING NEWS

ഇറാനെതിരെ അടുത്ത നീക്കം ഞാൻ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ, ഉപാധികൾ അം​ഗീകരിച്ചില്ലെങ്കിൽ പൂർണമായും തകർക്കും- ട്രംപ്!! ഇങ്ങോട്ട് ആക്രമിക്കാൻ തുനിഞ്ഞിറങ്ങിയാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും നശിപ്പിക്കും- ഇറാൻ

· · 1 min read
Share: Copied!

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള ഏഴ് മാസം നീളുന്ന യുദ്ധത്തിനിടെ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കയുമായി ധാരണയിലെത്തിയില്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് തള്ളുകയോ ഇറാന്റെ നേതൃത്വത്തെ ഇല്ലാതാക്കുകയോ ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം ഇറാൻ മുന്നോട്ടുവെച്ച ഏഴിന ഉപാധികൾ തള്ളിക്കളഞ്ഞ ട്രംപ്, പുതിയ കരാറിലെത്തിയില്ലെങ്കിൽ ഇറാനെ പൂർണമായും തകർക്കുകയോ അല്ലെങ്കിൽ സാമ്പത്തികമായി തകരാൻ വിടുകയോ ചെയ്യുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. ഇറാനെ സൈനികമായോ സാമ്പത്തികമായോ തകർക്കുക, അല്ലെങ്കിൽ അവർ കരാറിന് തയ്യാറാവുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും തകർക്കുമെന്ന് ഇറാനും തിരിച്ചടിച്ചു.

ഈ ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നേതൃത്വത്തിലുള്ള സംഘം എത്താനിരിക്കെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. അഭിമുഖത്തിൽ ഇരുപക്ഷവും ധാരണയിലെത്തുന്നില്ലെങ്കിൽ മുന്നിലുള്ള സാധ്യതകൾ ഇറാനെ തുടച്ചുനീക്കുക എന്നതോ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ചീഞ്ഞുനശിക്കാൻ വിടുകയോ ആണെന്നായിരുന്നു ട്രംപിന്റെ പരാമർശം. പെസെഷ്കിയാനുമായി യുഎൻ പൊതുസഭയ്ക്കിടെ കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്നും അതേസമയം ഇറാനെതിരെ അടുത്ത നീക്കം സംബന്ധിച്ച് താൻ തീരുമാനമെടുക്കുന്ന ഘട്ടത്തിലാണെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ അമേരിക്കയും സഖ്യകക്ഷികളും ഇറാനെതിരെ വലിയ തോതിലുള്ള പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇറാൻ സൈന്യം ആരോപിച്ചു. അമേരിക്ക ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള പുതിയ നടപടി സ്വീകരിച്ചാൽ മധ്യപൂർവദേശത്തെ യുഎസ് കേന്ദ്രങ്ങൾക്കും താൽപര്യങ്ങൾക്കും തുടർച്ചയായ, ഫലപ്രദവും വേദനാജനകവുമായ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നാണ് ഇറാന്റെ ഖാത്തം അൽ-അൻബിയ കേന്ദ്ര ആസ്ഥാനത്തിന്റെ മുന്നറിയിപ്പുമെത്തി.

അതേസമയം അമേരിക്കയെ പിന്തുണയ്ക്കുന്ന പ്രാദേശിക രാജ്യങ്ങളും കരുതിയിരുന്നോളാൻ ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരായ ഏതെങ്കിലും ആക്രമണത്തിൽ പ്രാദേശിക രാജ്യങ്ങൾ പങ്കാളികളായാൽ അവരെയും സംഘർഷത്തിന്റെ ഭാഗമായാണ് കാണുകയെന്നും ഇറാന്റെ സായുധസേനയിൽ നിന്ന് ഇനി സംയമനം പ്രതീക്ഷിക്കേണ്ടതില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം ഈ ആരോപണങ്ങൾ ഇറാൻ സൈനിക ആസ്ഥാനത്തിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളല്ലെന്നും ശ്രദ്ധേയമാണ്.

അതേസമയം ജൂണിൽ ഒപ്പുവച്ച ധാരണാപത്രം തകർന്നതിനു പിന്നാലെയാണ് സംഘർഷം വീണ്ടും ശക്തമാകുന്നത്. ഇതിനിടെ വാഷിങ്ടണുമായി യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച വ്യവസ്ഥകൾ ഖത്തർ വഴി അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ പെസെഷ്കിയാൻ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇറാൻ അറിയിച്ചു.

സംഘർഷത്തിന്റെ വ്യാപ്തി മധ്യപൂർവദേശത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിനിടെയാണ് സൗദി അറേബ്യയിലെ റിയാദിൽ ഹൂതികൾ നടത്തിയതായി അവകാശപ്പെടുന്ന മിസൈൽ-ഡ്രോൺ ആക്രമണം. ശനിയാഴ്ച റിയാദിൽ ജൂലൈയിൽ പോരാട്ടം രൂക്ഷമായതിന് ശേഷമുള്ള ആദ്യ വ്യോമാക്രമണ മുന്നറിയിപ്പ് മുഴങ്ങി. സൗദി അധികൃതർ ഒരു ബാലിസ്റ്റിക് മിസൈൽ തകർത്തതായി അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് സൗദിയുടെ നിലപാട്.

റിയാദിലെ ആക്രമണത്തിന് പിന്നാലെ മേഖലയിലെ അമേരിക്കൻ പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സുരക്ഷാ മുന്നറിയിപ്പ് നൽകി. മധ്യപൂർവദേശത്ത് അപ്രതീക്ഷിതമായി സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയോ വ്യോമമേഖലകൾ അടയ്ക്കപ്പെടുകയോ ചെയ്യാമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, മേഖലയിൽ സംഘർഷം വ്യാപിച്ചിട്ടും എണ്ണവിലയിൽ അടുത്ത ദിവസങ്ങളിൽ ചെറിയ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.7 ശതമാനം കുറഞ്ഞ് ബാരലിന് 102.15 ഡോളറിലും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 1.8 ശതമാനം കുറഞ്ഞ് 98.46 ഡോളറിലുമെത്തി. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെ എണ്ണയുടെ ഒഴുക്ക് വർധിച്ചാലും ആഗോള വിപണിയിലെ മൊത്തം കുറവ് പരിഹരിക്കാൻ അത് മതിയാകില്ലെന്നാണ് യൂറേഷ്യ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഈ വർഷം ശേഷിക്കുന്ന കാലയളവിൽ ബ്രെന്റ് വില ബാരലിന് 90–110 ഡോളർ പരിധിയിൽ തുടരാമെന്നും അവർ പ്രവചിച്ചു.

മൂന്നാം വ്യക്തി മുഖേനയോ, മറ്റൊരാളുടെ പ്രയോജനത്തിനായോ കൈക്കൂലി സ്വീകരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നത് വകുപ്പ് ഏഴിന്റെ പരിധിയിൽ വരാം, പിണറായിക്കും റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം- നിയമോപദേശം

 

BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026