BREAKING NEWS

 കുട്ടികളും ടീച്ചർമാരും സ്വാതന്ത്ര്യദിനത്തിൽ രാഖി കെട്ടണം, കെട്ടിയാൽ മാത്രം പോരാ, ഫോട്ടൊ കേന്ദ്ര സർക്കാരിൻറെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണം- സിഡിപിഒ വാട്സ്ആപ്പ് ശബ്ദ സന്ദേശത്തിൽ പ്രതിഷേധം, രണ്ട് അങ്കണവാടികളിൽ രാഖി കെട്ടിയത് ബിജെപി കൗൺസിലർമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: അങ്കണവാടി കുട്ടികളും ടീച്ചർമാരും സ്വാതന്ത്ര്യദിനത്തിൽ രാഖി കെട്ടണമെന്ന വ്യക്തമാക്കികൊണ്ടുള്ള സിഡിപിഒയുടെ ശബ്ദ സന്ദേശം വിവാദത്തിൽ. ഇതുസംബന്ധിച്ച ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വർക്കല ഐസിഡിഎസ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരെത്തി. സിഡിപിഒ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം നൽകിയതിനെതിരെയാണ് പ്രതിഷേധം.

അങ്കണവാടി കുട്ടികളും ടീച്ചർമാരും രാഖി കെട്ടണമെന്നും അവ കേന്ദ്ര സർക്കാരിൻറെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. അതേസമയം, രാഖി കെട്ടണമെന്ന നിർദേശം സംസ്ഥാന സർക്കാരിൻറെ സർക്കുലറിൽ ഇല്ലെന്നും ഇത്തരമൊരു നീക്കം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയാണു ഡിവൈഎഫ്ഐ രം​ഗത്തെത്തിയത്.

അതേസമയം സിഡിപിഒയുടെ ശബ്ദസന്ദേശത്തെ തുടർന്ന് ചില അങ്കണവാടികളിൽ രാഖി കെട്ടി. വർക്കല നഗരസഭയിലെ ബിജെപി കൗൺസിലറാണ് രണ്ട് അങ്കൺവാടികളിൽ രാഖി കെട്ടിയത്. ഉത്തരവുണ്ടെന്ന് ടീച്ചർ പറഞ്ഞതിന് അടിസ്ഥാനത്തിലാണ് രാഖി കെട്ടിയതെന്നും രക്ഷിതാക്കളാണ് രാഖി കൊണ്ടുവന്നതെന്നും കൗൺസിലർ പ്രിയ ഗോപി വിശദീകരിച്ചു.

എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ സിഡിപിഒ ജ്യോതിഷ് മതി തയ്യാറായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി ത്രിവർണ നിറത്തിലുള്ള രാഖി നിർമാണ ശിൽപശാലയും മത്സരവും അങ്കൺവാടികളിൽ നടത്തണമെന്നതടക്കമുള്ള നിർദേശം വനിത ശിശു വികസന മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു.

പുടിനെ സ്വീകരിക്കാൻ സൈനികരെക്കൊണ്ട് ചുവപ്പുപരവതാനി വിരിപ്പിച്ച് ട്രംപ്!! ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാർപ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു- വിമർശനം

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026