BREAKING NEWS

അവൾ എഴുതി പഠിക്കുവാണ് ഇടതു കൈകൊണ്ട്, ഡോക്ടറുടെ അനാസ്ഥയിൽ വലതു കൈ നഷ്ടപ്പെട്ട കുഞ്ഞു വിനോദിനിക്ക് പുതുവർഷത്തിലും സ്കൂളിൽ പോകാനായിട്ടില്ല, മുറുച്ചുമാറ്റിയ വലതു കൈയ്ക്ക് പകരം കൃത്രിമ കൈ വയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം അപര്യാപ്തം, മറ്റു സാമ്പത്തികമില്ല… കലക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്ന് കുടുംബം

· · 1 min read
Share: Copied!

പാലക്കാട്: ജനിച്ച നാൾ മുതൽ വലതു പാങ്ങായി കൊണ്ടുനടന്നിരുന്ന കൈ ഒരു സുപ്രഭാതത്തിൽ നഷ്ടമായി… ഇപ്പോൾ അവൾ പരിശീലിക്കുകയാണ് ഒന്നേന്ന്… ഇനി ഇടതു കൈ വഴങ്ങി വരണം… പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവിൽ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് ഇതുവരെ കൃത്രിമകൈ ലഭിച്ചില്ല. ഇതോടെ പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിൽ കഴിയുകയാണ് വിനോദിനി.

എന്നാൽ കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലാണ് കുട്ടിയുടെ വിട്ടുകാർ. കുടുംബത്തിന് സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമാണ്. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

അതേസമയം സെപ്റ്റംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. അന്ന് തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം. കൈയ്ക്ക് മുറിവുമുണ്ടായിരുന്നു. എങ്കിലും ജില്ലാ ആശുപത്രിയിൽ നിന്നും കൈയ്ക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളിൽ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.

ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നൽകിയത്.

ബൈക്കിലെത്തിയ രണ്ടം​ഗ സംഘം വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു, കൊലയ്ക്ക് പിന്നിൽ മക്കൾ!! ഒരാൾ അറസ്റ്റിൽ, സ്വത്തിനു വേണ്ടി മക്കൾ അയൽവാസിക്ക് ക്വട്ടേഷൻ നൽകി, കൊലപാതകം ആസൂത്രണം ചെയ്തതിൽ പോലീസുകാരനും പങ്ക്

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026