BREAKING NEWS

മാസം രണ്ട് പിന്നിട്ടിട്ടും സ്റ്റിച്ചിട്ടു വി‌ട്ട മുറിവ് ഉണങ്ങുന്നില്ല, പകരം പഴുപ്പും അസഹനീയമായ വേദനയും!! നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ച് സെ.മീ. നീളവും മൂന്ന് സെ.മീ. വീതിയുമുള്ള മരക്കഷ്ണം… തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ തുന്നലിട്ട മുറിവിനുള്ളിൽനിന്ന് രണ്ട് മാസത്തിന് ശേഷം മരക്കഷണം കണ്ടെത്തിയതായി പരാതി. ഭരതന്നൂർ കരിങ്കട സ്വദേശിയായ മധുവിൻ്റെ ഇടതുകാലിലെ തുന്നലിട്ട മുറിവിനുള്ളിൽനിന്നാണ് രണ്ട് മാസത്തിന് ശേഷം അഞ്ച് സെന്റീമീറ്റർ നീളമുള്ള മരക്കഷണം കണ്ടെത്തിയത്.

കഴിഞ്ഞ മാർച്ച് 21-നാണ് മരത്തിൽനിന്ന് വീണ് പരുക്കേറ്റ മധു മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. അന്ന് കാലിന്റെ എക്സ്റേ എടുക്കുകയും മുറിവ് തുന്നിക്കെട്ടി മധുവിനെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സ്റ്റിച്ചിട്ടുവിട്ട മുറിവ് ഉണങ്ങാതെ പഴുപ്പ് വരികയും അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്തതോടെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.

ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയിലാണ് മുറിവിനുള്ളിൽ മരക്കഷണം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ അഞ്ച് സെന്റീമീറ്റർ നീളവും മൂന്ന് സെന്റീമീറ്റർ വീതിയുമുള്ള മരക്കഷ്ണം പുറത്തെടുക്കുകയായിരുന്നു. അതേസമയം മുറിവിനുള്ളിൽ അകപ്പെട്ട മരക്കഷ്ണം മെഡിക്കൽ കോളേജിലെ പ്രാഥമിക പരിശോധനയിലും എക്സ്റേയിലും കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണെന്ന് മധുവിന്റെ ബന്ധുക്കൾ പറയുന്നു. ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ പ്രതിഷേധത്തിലാണ് മധുവിന്റെ കുടുംബം. ചികിത്സാപ്പിഴവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026