BREAKING NEWS

കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി

· · 1 min read
Share: Copied!

കോഴിക്കോട്: വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ ഇന്നു രാവിലെ കുത്തേറ്റ എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും പേരാമ്പ്ര ബിആർസിയിലെ മുൻ സ്പെഷൽ എജ്യുക്കേറ്ററുമായ കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. ജാമ്യത്തിൽ വിട്ടതിനു പിന്നാലെ ശനിയാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയുടെ ഭാഗമായി വടകര പോലീസ് ഇൻസ്പെക്ടറെ കാണാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ലിവിങ് ടുഗദർ പങ്കാളി കൂടിയായ പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജിനീഷ് (38) ആണു ശനിയാഴ്ച രാവിലെ 10.10ന് സ്റ്റേഷൻ വളപ്പിനുള്ളിൽ വച്ച് കീർത്തനയെ കുത്തി പരുക്കേൽപ്പിച്ചത്. കഴുത്തിൽ ഉൾപ്പെടെ അഞ്ചിടങ്ങളിലാണ് ഇവർക്കു കുത്തേറ്റത്.

അതേസമയം കുത്തേറ്റതിനു തൊട്ടുപിന്നാലെ സ്റ്റേഷൻ വളപ്പിലുള്ള പോലീസുകാർ ചേർന്ന് ജിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുത്തേറ്റ കീർത്തന ചത്തോ എന്നു കസ്റ്റഡിയിൽ എടുത്ത ശേഷവും ഇയാൾ പോലീസുകാരോട് ചോദിച്ചതായാണ് വിവരം. സ്റ്റേഷനിൽ എത്തി ഒപ്പിട്ടു മടങ്ങുമ്പോഴാണ് പ്രധാന റോഡിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ് ജിനീഷ് പിന്തുടർന്നെത്തി കീർത്തനയെ കറിക്കത്തി ഉപയോഗിച്ചു കുത്തിപ്പരുക്കേൽപ്പിച്ചത്.

കുത്തേറ്റ പിന്നാലെ വലിയ നിലവിളി ശബ്ദം കേട്ട് സ്റ്റേഷനിൽ നിന്ന് ഓടിയെത്തിയ പോലീസുകാരാണ് ജിനീഷിനെ പിടിച്ചുമാറ്റിയത്. തുടർന്ന വടകര സർക്കിൾ ഇൻസ്പെക്ടർ എ.കെ. സജീഷിന്റെ നേതൃത്വത്തിൽ തന്നെ വടകര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

അതേസമയം ഭർത്താവിൽ നിന്ന് അകന്ന കീർത്തനയുമൊത്ത് രണ്ടു വർഷത്തോളമായി ബസ് ഡ്രൈവർ കൂടിയായ ജിനീഷ് താമസിച്ചുവരികയായിരുന്നു. എംഡിഎംഎ കേസിൽ കീർത്തന പിടിയിലായ ശേഷം ഇയാൾ ഇരുവരും താമസിക്കുന്ന വീട്ടിൽ പോയിരുന്നില്ല. കീർത്തന ജയിലിലായിട്ടും ജിനീഷ് കാണാനെത്തിയില്ലെന്നാണ് അറിയുന്നത്. ഇതിനിടെ ഇയാളുടെ താമസ സ്ഥലത്തും മറ്റും എത്തിയ ഒരു സംഘം ജിനീഷിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിവന്നതായും ഇതിൽ കൂടി പ്രകോപിതനായാണ് ജിനീഷ് ശനിയാഴ്ച സ്റ്റേഷനിൽ എത്തിയതെന്നാണ് അറിയുന്നത്. പ്രതിയുടെ മൊഴി പ്രകാരം കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അതേസമംയ എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ കീർത്തനയുടെ വായിൽ നിന്ന് കൂടുതൽ വിവരം ചോരാതിരിക്കാൻ മറ്റാരുടെയെങ്കിലും പ്രേരണയോടെയാണോ പ്രതി കൃത്യം ചെയ്തത് എന്നതും പോലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026