BREAKING NEWS

രണ്ട് വയസല്ലേ ആയുള്ളു, അവൻ ജീവിച്ച് തുടങ്ങിയില്ലായിരുന്നല്ലോ അമ്മേ… മൂത്ത മകൾ വൃക്ക രോ​ഗത്തെ തുടർന്ന് മരിച്ചത് കഴിഞ്ഞ വർഷം കുഞ്ഞിനെയുമെടുത്ത് ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിനു സമീപം നിന്നു, ട്രെയിനിടിച്ചു മകന് ദാരുണാന്ത്യം, അമ്മയ്ക്കെതിരേ കൊലക്കുറ്റത്തിനു കേസ്

· · 1 min read
Share: Copied!

മാവേലിക്കര: മകനെയെടുത്ത് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പ്രാഥമിക നി​ഗമനം. അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിനുസമീപം നിന്ന രണ്ടുവയസുകാരൻ ട്രെയിനിടിച്ചു മരിച്ചു. പരുക്കേറ്റ അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിതാണു ട്രെയിനിടിച്ചു മരിച്ചത്. സംഭവത്തിൽ അമ്മ അഖില (31)യ്ക്കെതിരേയാണു പോലീസ് കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് 6.45-ന് ളാഹ റെയിൽവേ ഗേറ്റിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്കുപോയ ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. ഇവരെ മാവേലിക്കര ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

അതേസമയം അഖില ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ കുട്ടിയെയെടുത്ത് ട്രാക്കിനുനടുവിൽ നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ അടുത്തുവരുന്നതുകണ്ട് മാറാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിക്കുകയായിരുന്നെന്നും ആർപിഎഫ് പറഞ്ഞു. അഖില ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

അഖിലയുടെ മാനസികാരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം അക്ഷിതിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഇവരുടെ മൂത്ത മകൾ അമയ (മൂന്ന്) കഴിഞ്ഞവർഷം വൃക്കസംബന്ധമായ അസുഖത്താൽ മരിച്ചിരുന്നു.

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; ഉംറ സംഘത്തിലെ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു 11 പേർക്ക് പരിക്ക്

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026