BREAKING NEWS

അമേരിക്കയിൽ വീടിന് നേരെ കൂട്ടവെടിവയ്പ്പ് ; രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒൻപത് മരണം

· · 1 min read
Share: Copied!

ഇറി (പെൻസിൽവാനിയ):  യു എസിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള ഇറി നഗരത്തിൽ ഉണ്ടായ കൂട്ടവെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. കൊലയാളിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.

ആക്രമണസമയത്ത് വീടിന് പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് വെടിയേറ്റിരുന്നു. ഇവരാണ് പിന്നീട് പോലീസിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തിയതോടെ അക്രമി വീടിനുള്ളിലേക്ക് കടന്നു. തുടർന്ന് പോലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴേക്കും അക്രമിയടക്കം ഒൻപത് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തന്റെ 28 വർഷത്തെ ഔദ്യോഗിക സേവനത്തിനിടെ ഇത്രയും വലിയ ദുരന്തം കണ്ടിട്ടില്ലെന്ന് ഇറി പോലീസ് ചീഫ് റിക്ക് ലോറ പ്രതികരിച്ചു. നഗരത്തിന്റെ ചരിത്രത്തിൽ ഇത്രയധികം പേർ കൊല്ലപ്പെടുന്ന സംഭവം ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ അറിയിച്ചു. അതേസമയം, പൊതുജനങ്ങൾക്ക് നിലവിൽ സുരക്ഷാഭീഷണിയില്ലെന്ന് ഇറി നഗരസഭ വ്യക്തമാക്കി.

BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026