BREAKING NEWS

വീട്ടിൽ നിന്നിറങ്ങിയത് സ്കൂളിലേക്കെന്നു പറഞ്ഞ്, പോയത് മരുതിമലയിലേക്ക്, കൊല്ലത്ത് മരുതിമലയിൽ നിന്ന് ചാടിയ രണ്ടാമത്തെ വിദ്യാർഥിനിയും മരണത്തിനു കീഴടങ്ങി

· · 1 min read
Share: Copied!

അടൂർ: ഇക്കോ ടൂറിസ്റ്റുകേന്ദ്രമായ കൊല്ലം ഓയൂർ വെളിയത്തുമുട്ടറ മരുതിമലയുടെ മുകളിൽനിന്ന് താഴേക്കുചാടി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർഥിനിയും മരിച്ചു. മെഴുവേലി സുവർണ ഭവനിൽ സുകുവിന്റെ മകൾ ശിവർണ(14) ആണ് മരിച്ചത്. ഈ കുട്ടിക്കൊപ്പം ചാടിയ വിദ്യാർഥിനി പെരിങ്ങനാട് ചെറുപുഞ്ച ദിലീപ് ഭവനത്തിൽ മീനു(14) സംഭവദിവസംതന്നെ മരിച്ചിരുന്നു.

പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനികളായിരുന്നു ഇരുവരും. കലോത്സവമായിരുന്ന വെള്ളിയാഴ്ച രാവിലെ രണ്ടുപേരും സ്കൂളിൽ പോകുകയാണെന്നുപറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ, സ്കൂളിലെത്തിയില്ല. ഇതോടെ സ്കൂൾ അധികൃതരും വീട്ടുകാരും അടൂർ പോലീസിൽ പരാതി നൽകി. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ടാണ് മരുതിമലയുടെ ഏറ്റവും ഉയരംകൂടിയ ഭാഗത്തുനിന്ന് ഇരുവരും ചാടിയത്.

മീനു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഭവ ദിവസംതന്നെ മരിച്ചു. ശിവർണയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 6.20-നാണ് മരിച്ചത്.

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026