BREAKING NEWS

കോടതിയിൽ പൊട്ടിക്കരഞ്ഞ മാർട്ടിൻ കിടക്കേണ്ടത് 13 വർഷം കൂടി; ആദ്യം പുറത്തിറങ്ങുക പൾസർ സുനി, പ്രതികളുടെ ബാക്കിയുള്ള തടവ് ഇങ്ങനെ

· · 1 min read
Share: Copied!

കൊച്ചി ∙ നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ അനുഭവിക്കേണ്ടത് വിചാരണത്തടവിൽ ജയിലിൽ കിടന്ന കാലയളവ് കുറച്ചുള്ള ശിക്ഷ. പ്രതികളുടെ റിമാൻഡ് തടവു കാലം ശിക്ഷയിൽനിന്ന് ഇളവു ചെയ്യാമെന്ന് കോടതി വിധിയിൽ പറയുന്നുണ്ട്. പ്രതികളുടെ അഭിഭാഷകർ കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടതോടെയാണ് വിചാരണത്തടവിലെ കാലയളവ് കുറച്ചത്. ഒന്നാം പ്രതി പൾസർ സുനി 7 വർഷം 6 മാസവും രണ്ടാം പ്രതി മാർട്ടിൻ 5 വർഷം 2 മാസവും മണികണ്ഠൻ‌ 4 വർഷം 8 മാസവും വിജേഷ് 1 വർഷം 5 മാസവും സലിം 1 വർഷം 11 മാസവും പ്രദീപ് 3 വർഷം 3 മാസവും ഇതുവരെ വിചാരണക്കാലയളവിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

ഇതനുസരിച്ച് ഇനി പന്ത്രണ്ടര വര്‍ഷം കൂടി പൾസർ സുനി ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. രണ്ടാം പ്രതി മാര്‍ട്ടില്‍ ഇനി 13 വര്‍ഷം തടവില്‍ കഴിയണം. ന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും 16 കൊല്ലവും ആറു മാസവും തടവുശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി സലിമും ആറാം പ്രതി പ്രദീപും 18 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. ഇതോടെ കേസില്‍ ശിക്ഷ കഴിഞ്ഞ് ആദ്യം പുറത്തിറങ്ങുക പൾസർ സുനിയായിരിക്കും. ‌പരോളും അവധി ദിവസങ്ങളും കുറയ്ക്കുമ്പോള്‍ പ്രതികളുടെ ശിക്ഷ കാലയളവില്‍ ഇനിയും കുറവ് വരാനും സാധ്യതയുണ്ട്.

BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026
BREAKING NEWS
’’ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ അതൊരു വലിയ ദുരന്തമായേനെ; ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, പിന്നീടാണ് അപകടത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്’’; മന്ത്രി മോൻസ് ജോസഫിന്റെ കാറിനു മുന്നിലേക്ക് വൈദ്യുതത്തൂണുകൾ വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
26 Oct 2026
BREAKING NEWS
ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നു, ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്? പൊലീസ് അകമ്പടി സേവകരായി അധഃപതിപ്പിക്കരുത്- പിണറായി വിജയന്‍
26 Oct 2026