BREAKING NEWS

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാൻ രാത്രി പുറത്തിറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, അവിടെ നിന്നു രക്ഷപ്പെട്ട 16കാരി ചെന്നുപെട്ടത് മൻസൂർ കൊലക്കേസ് പ്രതിയുടെ മുന്നിൽ!! ജോലി വാ​ഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയ യുവാവും സംഘവും പെൺകുട്ടിയെ ദിവസങ്ങളോളം വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, മുഖ്യപ്രതി പിടിയിൽ

· · 1 min read
Share: Copied!

കണ്ണൂർ: പാനൂരിൽ 16 വയസുകാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി സുഹൈലിനെ മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടി. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയായ പുല്ലൂക്കരയിലെ സുഹൈൽ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്ര പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.

മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി. എന്നാൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു മുന്നിൽ ഇറങ്ങി നിന്നത്. ഈ സമയം കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ചേവായൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തിരച്ചിൽ നോട്ടിസും പുറത്തിറക്കി. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നു രക്ഷപ്പെട്ട പെൺകുട്ടി തിരൂരിൽ വച്ച് സുഹൈലിനെ പരിചയപ്പെട്ടു.

ഇയാൾ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു. നിരവധിപ്പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പോലീസിനു മൊഴി നൽകിയത്. നിലവിൽ 7 പേർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി മരുന്ന് കടത്തുമായി ബന്ധമുള്ള സുഹൈൽ താമസിക്കുന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്താനെത്തിയത്. പോലീസ് വരുന്നത് കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതിനിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടി പോലീസിനു മൊഴി നൽകി. ഇതോടെയാണ് പോക്സോ കേസെടുത്ത് പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് സുഹൈലിന്റേത്.

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026