BREAKING NEWS

ഷംഷാദ് ഫ്ലാറ്റെടുത്തത് അടിപിടി കേസിൽ ഒളിവിൽ കഴിയാൻ, തിരിച്ചറിയാതിരിക്കാൻ സഹോദരിയെ കൂടെക്കൂട്ടി, കൊലപാതകത്തിലേക്കെത്തിച്ചത് വീഡിയോ കോൾ തർക്കം, കൊല്ലാനുറപ്പിച്ച് സുഹൃത്തിനെ കൂട്ടി ഫ്ലാറ്റിലെത്തി, ചികിത്സ വൈകിക്കാനും ശ്രമം

· · 1 min read
Share: Copied!

തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നത് വീഡിയോ കോൾ ചെയ്തതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്ന് എഫ്ഐആർ. മറ്റൊരു അടിപിടി കേസിൽ ഒളിവിൽ കഴിയാനാണു പ്രതിയായ ഷംഷാദ് (44) മണ്ണന്തലയിൽ വാടകയ്ക്കു വീടെടുത്തതെന്നും പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകർന്നതിനു കാരണം മറ്റൊരാളുമായുള്ള വീഡിയോ കോളുകളാണ് എന്ന സഹോദരൻ ഷംഷാദിൻറെ സംശയിച്ചിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കമുണ്ടായെന്നും ഇതു പിന്നീട് കൊലപാതകത്തിലേക്കു നീങ്ങിയെന്നുമാണ് കേസ്.

ശനിയാഴ്ച വൈകിട്ട് 5.15ന് ഷെഫീനയെ ഷംഷാദ് മർദിച്ചതറിഞ്ഞ് ഇവരുടെ മാതാപിതാക്കൾ അപ്പാർട്മെന്റിൽ എത്തുമ്പോൾ കിടപ്പുമുറിയിലെ കട്ടിലിനു താഴെ ഷെഫീന ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തുടർന്നു പോലീസിൽ വിവരം അറിയിച്ചു. ഷെഫീനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷെഫീനയ്ക്കു 2 മക്കളുണ്ട്.

അതേസമയം ചെമ്പഴന്തി അണിയൂരിൽ വച്ചുള്ള അടിപിടി കേസിലും പ്രതിയാണ് ഷംഷാദ്. മണ്ണന്തല മരുതൂർ റോഡിനു സമീപം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു ഒളിവിൽ കഴിയുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ ചികിത്സാ ആവശ്യത്തിനെന്നു പറഞ്ഞു സഹോദരി ഷെഫീനയെയും ഒപ്പം കൂട്ടി. ഇവിടെവച്ച് ഷെഫീന വിഡിയോ കോൾ ചെയ്യുന്നതു കണ്ടതാണു പ്രകോപന കാരണം എന്ന് ഷംഷാദ് മൊഴി നൽകി.

മാത്രമല്ല സഹോദരിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സുഹൃത്തായ വിശാഖിനെയും കൂട്ടി ഫ്ലാറ്റിലെത്തി. തർക്കത്തിനൊടുവിൽ സഹോദരിയെ ക്രൂരമായി മർദിച്ചു. ഇതിനിടെ വീട്ടിലെത്തിയ മാതാപിതാക്കൾ ഷെഫീനയെ ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ പ്രതി മനഃപൂർവം ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് പിടികൂടിയ ഷംഷാദിൻറെ സുഹൃത്ത് വിശാഖിനു കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.

പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കൊലപാതകം നടന്ന ഫ്ലാറ്റിലെത്തി തെളിവെടുത്തു. പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഈ മാസം 14നാണ് സഹോദരങ്ങൾ മണ്ണന്തലയിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ഷെഫീനയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണു യുവതിയെ മുറിയിൽ വീണു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തിയപ്പോൾ തൊട്ടടുത്ത മുറിയിൽ ഷംസാദും സുഹൃത്ത് വിശാഖും മദ്യലഹരിയിലായിരുന്നു. യുവതിയുടെ ശരീരമാസകലം മാരക മുറിവുകളുണ്ട്.

അമേരിക്കയ്ക്കുള്ള ‘മറുപണി’ വരുന്നു, എന്ന്? എപ്പോൾ? എങ്ങനെ? എന്ന കാര്യത്തിലേ തീരുമാനമാകാനുള്ളു- ഹൂതി വക്താവ്!! തിരിച്ചടിച്ച് ഇറാൻ, മിസൈലിനെ പ്രതിരോധിക്കാൻ ശ്രമം തുടങ്ങിയെന്ന് ഇസ്രയേൽ, പൊതുജനങ്ങൾക്കു ജാ​ഗ്രതാ നിർദേശവുമായി സൈറണുകൾ

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026