BREAKING NEWS

അമേരിക്കയ്ക്കുള്ള ‘മറുപണി’ വരുന്നു, എന്ന്? എപ്പോൾ? എങ്ങനെ? എന്ന കാര്യത്തിലേ തീരുമാനമാകാനുള്ളു- ഹൂതി വക്താവ്!! തിരിച്ചടിച്ച് ഇറാൻ, മിസൈലിനെ പ്രതിരോധിക്കാൻ ശ്രമം തുടങ്ങിയെന്ന് ഇസ്രയേൽ, പൊതുജനങ്ങൾക്കു ജാ​ഗ്രതാ നിർദേശവുമായി സൈറണുകൾ

· · 1 min read
Share: Copied!

ടെൽ അവീവ്: യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ടെന്നും റിപ്പോർട്ട്.

ഇറാൻ ആക്രമണം മുൻനിർത്തി ഇനിയൊരു നിർദേശം വരുന്നതു വരെ പൊതുജനത്തോട് ഷെൽട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറുന്നതിന് നിർദേശിച്ചിട്ടുണ്ട്. അതിനിടെ, യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദി ഇർവാനി കത്തു നൽകി. രാജ്യാന്തര നിയമവും യുഎൻ ചാർട്ടറും ലംഘിച്ചതിനെതിരെ യുഎസിന്മേൽ നടപടിയെടുക്കാൻ യുഎൻ മുന്നോട്ടു വരണമെന്നും അമീർ ആവശ്യപ്പെട്ടു.

ഇതിനിടെ, യുഎസുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതിന്റെ സൂചന നൽകി ഹൂതികൾ രംഗത്തെത്തി. യുഎസുമായി വെടിനിർത്തൽ കരാറുണ്ടായത് യുഎസ്– ഇറാൻ യുദ്ധത്തിനു മുൻപാണെന്ന് ഹൂതികളുടെ വക്താവ് വെളിപ്പെടുത്തി. അതിനാൽ തന്നെ ഇറാനെ ആക്രമിച്ചതിനുള്ള പ്രതികരണമായി ആക്രമണം ഉറപ്പാണ്, അത് എപ്പോൾ എന്നതിൽ മാത്രമേ ഇനി തീരുമാനമെടുക്കേണ്ടതുള്ളൂ എന്നും ഹൂതി വക്താവ് പറഞ്ഞു. 2025 മേയിലാണ് യുഎസിന്റെ കപ്പലുകൾക്കു നേരെ ഹൂതികൾ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹൂതികളെ യുഎസ് ആക്രമിക്കില്ലെന്ന ഉറപ്പിന്മേലായിരുന്നു അത്. അതേസമയം ഗാസയിലെ ആക്രമണത്തിനു മറുപടിയായി ഇസ്രയേലിനെ ഹൂതികൾ നിരന്തരം ആക്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ലോകത്തിന്റെ ഏത് കോണിൽ നിന്നും എതിരാളിയുടെ നെഞ്ച് തകർക്കാൻ ഈ അമേരിക്കൻ ഭീകരൻ മതി… ബി-2 സ്റ്റെൽത്ത് ബോംബർ!! ഒറ്റപ്പറക്കലിൽ സഞ്ചരിക്കുക 18,500 കിലോമീറ്റർ, 18,000 കിലോവരെ ഭാരമുള്ള ബോംബുകൾ വരെ ഇവന്റെ തോളിൽ താങ്ങും…

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026