BREAKING NEWS

കുതിരസവാരിയിലും മഞ്ജു സൂപ്പർ സ്റ്റാർ! കഠിനാദ്ധ്വനത്തിലൂടെ കൈപ്പിടിയിലാക്കിയത് ചിരകാല സ്വപ്നം; പുലർച്ചെ അഞ്ച് മണി മുതൽ ആലുവ മണപ്പുറത്തെത്തി പരിശീലനം; ലശിത വേഷവിധാനങ്ങളുമായി എത്തിയിരുന്ന താരത്തെ ആരും തിരിച്ചറിഞ്ഞില്ല

· · 1 min read
Share: Copied!

ആലുവ: അഭിനയത്തിലെ മികവിന് പുറമെ അത്യന്തം ആത്മവിശ്വാസത്തോടെയും അർപ്പണബോധത്തോടെയും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള മനോഭാവമാണ് മഞ്ജു വാര്യരെ ശ്രദ്ധേയയാക്കി മാറ്റുന്നത്. സാഹസിക യാത്രകളും ബൈക്ക് റൈഡിംഗും ഇഷ്ടപ്പെടുന്ന മഞ്ജു വാര്യർ ഇപ്പോൾ മറ്റൊരു സ്വപ്നം കൂടി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് — കുതിരസവാരി. അത്യന്തം കഠിന പരിശ്രമം ആവശ്യമായ കുതിരസവാരി ചുരുങ്ങിയ സമയത്തിനുള്ളിൽ കൈപ്പിടിയിലാക്കിയിരിക്കുകയാണ് മഞ്ജു.

കഴിഞ്ഞ ഒരു മാസത്തോളമായി ആലുവ ശിവരാത്രി മണപ്പുറത്ത് രഹസ്യമായിട്ടായിരുന്നു താരത്തിന്റെ കുതിരസവാരി പരിശീലനം നടന്നത്. പുലർച്ചെ അഞ്ച് മണിക്ക് തന്നെ സ്ഥലത്തെത്തിയിരുന്ന മഞ്ജു, ദിവസവും രണ്ട് മണിക്കൂറിലേറെ കഠിന പരിശീലനം നടത്തിയെന്നാണ് വിവരം. ആലുവ തോട്ടക്കാട്ടുകര സ്വദേശി ആലപ്പാട്ട് ജോർജ് ഡയസിന്റെ പരിശീലനത്തിലായിരുന്നു താരം. ജോർജിന്റെ ഉടമസ്ഥതയിലുള്ള ‘ലോറ’ എന്ന പെൺകുതിരയിലായിരുന്നു മഞ്ജുവിന്റെ പരിശീലനം.

പരിശീലകന്റെ വാക്കുകളിൽ, വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മഞ്ജു കുതിരയെ നിയന്ത്രിക്കുന്ന അടിസ്ഥാന പാഠങ്ങൾ പഠിച്ചെടുത്തു. പിന്നീട് ആത്മവിശ്വാസത്തോടെ ഒറ്റയ്ക്ക് സവാരി നടത്തുകയും ചെയ്തു. സിനിമയിലെ കഥാപാത്രങ്ങൾക്കായി മാത്രമല്ല, വ്യക്തിപരമായ താൽപര്യത്തോടെയാണ് താരം ഈ പരിശീലനം ആരംഭിച്ചതെന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്.

എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് ജാക്കറ്റും തൊപ്പിയും ധരിച്ച് സ്വന്തം ബൈക്കിൽ ആലുവയിലേക്ക് എത്തുന്ന മഞ്ജുവിനെ പലർക്കും ആദ്യനോട്ടത്തിൽ തിരിച്ചറിയാനായിരുന്നില്ല. പുലർച്ചെയായതിനാലും ലളിതമായ വേഷധാരണയിലായതിനാലും മണപ്പുറത്ത് പതിവായി എത്തുന്നവർക്കുപോലും ഇത് പിന്നീട് മാത്രമാണ് മനസ്സിലായത്.പരിശീലനം കഴിഞ്ഞ ശേഷം ആലുവയിലെ തട്ടുകടകളിൽ നിന്ന് ലളിതമായ പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങുക.

പരിശീലനത്തിനിടെ നടൻമാരായ സണ്ണി വെയ്ൻ, സിജു വിൽസൺ, നിർമ്മാതാവ് ബിനീഷ് ചന്ദ്രൻ എന്നിവരും മഞ്ജുവിനൊപ്പം എത്തിയിരുന്നു. ആലുവ സ്വദേശിയായ സിജു വിൽസൺ വഴിയാണ് മഞ്ജു പരിശീലകൻ ജോർജ് ഡയസിനെ പരിചയപ്പെട്ടത്.

കുതിര സവാരിയോട് അത്രമേൽ താൽപര്യം തോന്നിയ മഞ്ജു സ്വന്തമായി ഒരു കുതിര വാങ്ങാനുള്ള ആലോചനയിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സാഹസികതയോടുള്ള താരത്തിന്റെ ആവേശം അറിയുന്ന ആരാധകർക്ക് ഇത് അതിശയകരമല്ല. ബൈക്ക് റൈഡിംഗിനും ദീർഘയാത്രകൾക്കും പേരുകേട്ട മഞ്ജു, ഇപ്പോൾ കുതിരസവാരിയും തന്റെ ജീവിതത്തിന്റെ ഭാഗമാക്കാനൊരുങ്ങുകയാണ്.

നിയുക്ത മുഖ്യമന്ത്രി കെ. മുരളീധരന് അഭിവാദ്യങ്ങൾ, കെ മുരളീധരന് വേണ്ടി കളത്തിലിറങ്ങി അണികള്‍, കണ്ണൂരില്‍ ഫ്ലക്സ് ബോര്‍ഡുകള്‍

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026