BREAKING NEWS

ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മൃതദേ​ഹം മൂന്നു ദിവസത്തോളം ആരുമറിയാതെ വീട്ടിൽ സൂക്ഷിച്ചു, പിന്നീട് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു!! ഭർത്താവ് അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം

· · 1 min read
Share: Copied!

ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്ന കേസിൽ 32കാരൻ അറസ്റ്റിൽ. ഒഡീഷ സ്വദേശിയായ സാഗർ ചന്ദ്ര റാവത്തിനെയാണ് സാംപിഗെഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് മൂന്നാഴ്ചയിലേറെ കഴിഞ്ഞാണ് പ്രതിയെ പിടികൂടിയത്. സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. ജീർണിച്ച നിലയിൽ യുവതിയുടെ മൃതദേഹം എം.എസ്. നഗറിലെ ഒഴിഞ്ഞ സ്ഥലത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA)യുടെ നിർദേശപ്രകാരം ഉടമകൾ സ്വന്തം സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്ന നിർദേശത്തിന്റെ ഭാഗമായി തൊഴിലാളികൾ ഒഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മൃതശരീരം അതീവ ജീർണിച്ചിരുന്നതിനാൽ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് മൃതദേഹത്തിന്റെ അന്ത്യകർമങ്ങൾ നടത്തി.

ഇതിനിടെ യുവതിയുടെ വസ്ത്രത്തിൽ നിന്ന് ലഭിച്ച ഒരു മാൾ ടാഗ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. ടാഗിലെ വിവരങ്ങൾ പരിശോധിച്ച് വസ്ത്രത്തിന്റെ ബില്ലിങ് വിവരങ്ങളിലേക്ക് പോലീസ് എത്തുകയായിരുന്നു. കൂടാതെ വസ്ത്രത്തിൽ ഉണ്ടായിരുന്ന ഗണേശന്റെ ലോക്കറ്റും സാങ്കേതിക പരിശോധനയും ഉപയോഗിച്ച് മൃതദേഹം അനുസൂയയുടേതാണെന്ന് സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു.

പിന്നീട് മാളിൽ നടത്തിയ അന്വേഷണത്തിലൂടെ അനുസൂയയുടെ വിവരങ്ങളും വിലാസവും പോലീസ് കണ്ടെത്തി. തുടർന്ന് ഭർത്താവിനെ അന്വേഷിച്ച് എം.എസ്. നഗറിലെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. പ്രദേശവാസികളിൽ നടത്തിയ അന്വേഷണത്തിലാണ് അനുസൂയയും ഭർത്താവ് സാഗറും യെലഹങ്കയിലെ ഒരു ചെറിയ ഹോട്ടലിൽ ജോലി ചെയ്തിരുന്നതായും അവിടെ താമസിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചത്.

ഏകദേശം അഞ്ച് വർഷം മുമ്പാണ് സാഗർ ബെംഗളൂരുവിലെത്തിയത്. രണ്ട് വർഷം മുമ്പാണ് അനുസൂയയെ വിവാഹം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 11ന് സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ സാഗർ അനുസൂയയെ ആക്രമിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ ആരോപണം.

കൊലപാതകത്തിന് ശേഷം മൃതദേഹം ഏകദേശം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ചെന്ന് പോലീസ് പറയുന്നു. പിന്നീട് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടി. അർധരാത്രിയോടെ മൃതദേഹം വീട്ടിൽ നിന്ന് പുറത്തെടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം പിടിക്കപ്പെടുമെന്ന ഭയത്തെ തുടർന്ന് മൃതദേഹം ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം സാഗർ വീട്ടിലേക്ക് മടങ്ങിയതായും പോലീസ് പറഞ്ഞു. തുടർന്ന് വീട്ടിലുണ്ടായിരുന്ന തന്റെ സാധനങ്ങൾ എടുത്ത് വീട് പൂട്ടി ഹോട്ടൽ പരിസരത്തേക്ക് താമസം മാറ്റി. അന്വേഷണത്തിനിടെ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ഇയാളുടെ മൊഴികളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ കൊലപാതകം സമ്മതിച്ചതായി പോലീസ് പറയുന്നു.

‘അവള് ചത്തോ’… കീർത്തനയെ കുത്തിയതിനു പിന്നാലെ പോലീസിനോട് ജിനീഷ്!! കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026