BREAKING NEWS

സഹോദരന്റെ ഭാര്യയുടെ തലയറുത്തെടുത്തു, ഒരു കയ്യിൽ അറുത്ത തലയും മറുകയ്യിൽ ആയുധവുമായി യുവാവ് പോലീസ് സ്റ്റേഷനിൽ സ്വയം കീഴടങ്ങി, കൊടും ക്രൂരത കുടുംബ വഴക്കിനെതുടർന്ന്?

· · 1 min read
Share: Copied!

കൊൽക്കത്ത: സ്വന്തം സഹോദരന്റെ ഭാര്യയുടെ തലയറുത്ത് കൊലപ്പെടുത്തി യുവാവ്. പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലാണ് അതിക്രൂര സംഭവം നടന്നത്. യുവതിയുടെ അറുത്തെടുത്ത തലയും അതിന് ഉപയോഗിച്ച ആയുധവുമായി തെരുവിലൂടെ നടന്ന പ്രതി പിന്നീട് ബസന്തിയിലെ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയും ചെയ്തു. ബിമൽ മൊണ്ടാൽ എന്ന യുവാവാണ് മൂത്ത സഹോദരന്റെ ഭാര്യ സതി മൊണ്ടലിന്റെ തല അറുത്തെടുത്തത്.

ബിമൽ ഒരു കയ്യിൽ സതിയുടെ അറുത്ത തലയും മറുകയ്യിൽ കൊല്ലാനുപയോ​ഗിച്ച ആയുധവുമായാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ ഹാജരായത്. കുടുംബത്തിലെ വഴക്കുകളാകാം പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കീഴടങ്ങിയ സമയത്ത് യാതൊരുവിധ പശ്ചാത്താപവും ബിമൽ പ്രകടിപ്പിച്ചിരുന്നില്ലെന്നും പോലീസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടു പറഞ്ഞു. സതിയുടെ അറുത്തെടുത്ത തലയും അതിനുപയോഗിച്ച ആയുധവും പ്രതിയുടെ കൈവശമുണ്ടായിരുന്നു. സാധാരണ മാനസികാവസ്ഥയിലായിരുന്നില്ലെന്ന് തോന്നിപ്പിക്കുംവിധത്തിലായിരുന്നു ബിമലിന്റെ പെരുമാറ്റമെന്നും പോലീസ് കൂട്ടിച്ചേർത്തു.

അതേസമയം കൊലയ്ക്കു ശേഷം തെരുവിലൂടെ നടക്കുമ്പോൾ ബിമൽ കോപാകുലനായിരുന്നെന്നും അതിനാലാണ് ആരും അയാളെ തടയാൻ ധൈര്യം കാണിക്കാതിരുന്നതെന്നും ദൃക്‌സാക്ഷികളിലൊരാൾ പറഞ്ഞു. സതിക്കുനേരെ ബിമൽ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ടായിരുന്നു നടന്നിരുന്നതെന്നും ദൃക്‌സാക്ഷി കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സതിയും ബിമലും തമ്മിൽ വഴക്ക് പതിവായിരുന്നെന്നും ബിമൽ, സതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവരുടെ സമീപവാസി മൊഴിനൽകി. കൂടാതെ ഇയാൾ കൊലയ്ക്കു ശേഷം പോലീസ് സ്റ്റേഷനിലേക്കു പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

മക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റും വസ്ത്രങ്ങളും ആറുമാസം പ്രായമുള്ള കുട്ടിയുടെ പാൽക്കുപ്പിപോലും എടുക്കാനനുവദിക്കാതെ വെറും കയ്യോടെ ഇറക്കിവിട്ടു, ജപ്തി ചെയ്ത വീടിന്റെ പൂട്ടുതകർത്ത് സിആർ മഹേഷ്‌ എംഎൽഎ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026