BREAKING NEWS

ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി അമ്മയെന്ന് പറഞ്ഞ് കുടുംബത്തിൽ വഴക്ക്, അമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ചു, കൈയ്ക്ക് വെട്ടുകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അമ്മയെ പിൻതുടർന്ന് തുരുതുരെ വെട്ടി… കൈയ്ക്കും മുഖത്തും ​ഗുരുതര പരുക്ക്!! മകൻ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: ഭാര്യയ്ക്ക് തന്നോടുള്ള പിണക്കത്തിന് കാരണം അമ്മയാണെന്നാരോപിച്ച് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. കൊല്ലം തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് അമ്മ സരസ്വതിയെ വെട്ടുകത്തിക്കു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി അമ്മയാണെന്ന് പറഞ്ഞ് കഴിഞ്ഞദിവസം രാജേഷ് വീട്ടിൽ വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ വെട്ടുകത്തിയെടുത്ത് മാതാവായ സരസ്വതിയെ വെട്ടുകയുമായിരുന്നു. വലതു കയ്ക്ക് വെട്ടേറ്റ സരസ്വതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്ന രാജേഷ് പിന്നെയും അമ്മയെ വെട്ടി.

ആക്രമണത്തിൽ കൈയ്ക്കും മുഖത്തും വെട്ടേറ്റ സരസ്വതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പോലീസ് രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം മകൻ തന്നെ നേരത്തെയും ഉപദ്രവിക്കാറുണ്ടെന്ന് സരസ്വതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി സി. ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസ്എച്ച്ഒ പ്രവീൺ എസ്ബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026