BREAKING NEWS

ജനനേന്ദ്രിയം നീക്കം ചെയ്തതായി ഡോക്ടർമാർ!! കൊലക്കേസ് പ്രതിക്കു നേരെ അജ്ഞാതരുടെ ആക്രമണം, ജനനേന്ദ്രിയം മുറിച്ചു, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി, വയറിന് പുറത്തും മാരകമുറിവുകൾ!! ഇര ഒരു കൊലക്കേസടക്കം 9 കേസുകളിൽ പ്രതി, സ്ത്രീകളെ ശല്യം ചെയ്തതിലടക്കം പരാതികൾ, സംശയം ആലപ്പുഴ സ്വദേശികൾക്ക് നേരെ

· · 1 min read
Share: Copied!

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അജ്ഞാതരുടെ അതിക്രൂരമായ ആക്രമണം. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനാണ് അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. സുദർശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി. ഇയാളെ പരുക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിലാണ് കണ്ടെത്തിയത്.

അതേസമയം അജ്ഞാതർ നടത്തിയ ആക്രമണത്തിൽ വയറിന് പുറത്തും മാരകമായി പരുക്കേറ്റിട്ടുണ്ട്. അജ്ഞാതർ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതോടെ ഇതു കൂട്ടിച്ചേർക്കാൻ സാധിക്കില്ലെന്നും അതിനാൽ ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത കൊടുങ്ങല്ലൂർ പോലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്. സുദർശനന് നേരിടേണ്ടി വന്നത് മനുഷ്യത്വ രഹിതമായ പീഡനമെന്നും ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജൻ മുരുകൻ പറഞ്ഞു.

ഒരു കൊലപാതകമടക്കം ഒമ്പത് കേസുകളിൽ പ്രതിയാണ് സുദർശനൻ. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള പരാതികൾ ഇയാൾക്കെതിരെയുണ്ട്. സുദർശനനും കുടുംബവും ബിജെപി/ ആർഎസ്എസ് പ്രവർത്തകരാണ്. എസ്ഡിപിഐകാരാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. 2013-ൽ ചേർത്തല കുത്തിയതോട് എസ്ഡിപിഐ പ്രവർത്തകനായിരുന്ന മുനീർ കൊലപാതക കേസിലെ ഒന്നും രണ്ടും പ്രതികളാണ് സുദർശനനും സഹോദരനും മുരുകനും. എന്നാലിത് രാഷ്ട്രീയ കൊലപാതകമല്ലായിരുന്നു. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു മുനീർ കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെ രണ്ട് അപകടങ്ങൾ, രണ്ടും 30 മിനിറ്റിന്റെ മാത്രം വ്യത്യാസത്തിൽ!! നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു- അന്വേഷണം ആരംഭിച്ച് യുഎസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026