BREAKING NEWS

പോക്സോ കേസ് ചുമത്തിയിട്ടില്ല? 15 കാരിയോട് ലൈം​ഗിക ചുവയോടെ സംസാരിച്ചു!! ചോദ്യം ചെയ്ത സ്ത്രീകൾക്കുനേരെ 48 കാരന്റെ അക്രമം, അറസ്റ്റ്,

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരായ സ്ത്രീകൾക്ക് നേരെ അക്രമം. പാലക്കാട് നൂറണി സ്വദേശി കിരൺ എം (48) എന്ന വ്യക്തിയാണ് സ്ത്രീകളെ മർദ്ദിച്ചത്. കൂടെയുണ്ടായിരുന്ന15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാൾ സ്ത്രീകളെ മർദ്ദിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നാല് സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ദുരനുഭവം നേരിട്ടത്. റെയിൽവേ സ്റ്റേഷനിലിരുന്നു മൊബൈൽ നോക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് ഇയാൾ വരികയായിരുന്നു. ആദ്യം സൗഹൃദത്തിൽ സംസാരിച്ച പ്രതി പിന്നീട് കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവരോട് കുട്ടി വിവരം പറയുകയായിരുന്നു. ഇതു ചോദ്യം ചെയ്ത സ്ത്രീകളെ ഇയാൾ ആക്രമിക്കുകയായിരുന്നു.

സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കിരണിനെ പോലീസ് അറസ്റ്റ് ചെയ്തത്. കിരൺ റിമാൻ്റിലാണിപ്പോഴുള്ളത്. അതേസമയം 15 വയസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ നിലവിൽ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല.

സർക്കാർ വാദം നിലനിൽക്കില്ല, കൂടെയുണ്ടായിരുന്ന യുവതി മതപരിവർത്തകയായത് അഞ്ചാമത്തെ വയസിൽ- അഭിഭാഷകൻ!! 9 ദിവസങ്ങൾക്കു ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം, എഫ്ഐആർ റദ്ദാക്കുന്നതുവരെ പോരാടും- എംപിമാർ

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026