BREAKING NEWS

പ്രണയിച്ച് വിവാഹിതരായത് ഒരു മാസം മുൻപ്!! ഭക്ഷണം എടുത്തുവെക്കാൻ താമസിച്ച നവവധുവിന്റെ തല ചുമരിൽ ഇടിപ്പിച്ചു, മുഖത്തും കഴുത്തിലും അടിച്ച് ക്രൂര പീഡനം, വിവാഹ സമയത്ത് നൽകിയ 15 പവൻ സ്വർണവും കൈക്കലാക്കി, ജിംനേഷ്യം പരിശീലകനായ പ്രതി അറസ്റ്റിൽ

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ഭർതൃവീട്ടിൽ നവവധു നേരിട്ടത് കടുത്ത മാനസിക, ശാരീരിക പീഡനം. ഭക്ഷണം എടുത്തുവെയ്ക്കാൻ വൈകിയതിന് പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. യുവതിയുടെ തല ചുമരിൽ ഇടിച്ചും മുഖത്തും കഴുത്തിലും അടിച്ചും ഇയാൾ പരുക്കേൽപ്പിച്ചു. സംഭവത്തിൽ മുഹമ്മദ് ഷഹീനെ പോലീസ് അറസ്റ്റ് ചെയ്തു. ജിംനേഷ്യം പരിശീലകനാണ് പ്രതി.

പ്രണയത്തിലായിരുന്ന ഇരുവരും ഒരു മാസം മുൻപായിരുന്നു വിവാഹിതരായത്. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഭർത്താവിൽ നിന്ന് കടുത്ത പീഡനമാണ് യുവതി നേരിട്ടത്. ഭക്ഷണം നൽകാൻ താമസിച്ചുവെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ആക്രമിച്ചത്. തല ചുമരിൽ ഇടിച്ചതിനെ തുടർന്ന് സാരമായി പരുക്കേറ്റ യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുക്കുകയായിരുന്നു.

അതേസമയം വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭർതൃവീട്ടിൽ നിന്ന് നിരന്തരം മാനസിക, ശാരീരിക പീഡനം നേരിട്ടതായ് യുവതി പോലീസിനോട് പറഞ്ഞു. വീട്ടുകാർ നൽകിയ 15 പവനോളം സ്വർണം യുവാവ് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായും യുവതി പോലീസിനോട് പറഞ്ഞു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഒന്നര വർഷമായി ലിവ് ഇൻ പങ്കാളി, വിവാഹസാരിയേയും പണത്തെയും ചൊല്ലി തർക്കം, വിവാഹത്തിനു മണിക്കൂറുകൾ മുൻപ് പ്രതിശ്രുത വധുവിനെ വരൻ ഇരുമ്പുപൈപ്പിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി

BREAKING NEWS
’കുറെ പിഴവുകൾ; പല രേഖകളും ഇല്ല, 220 രൂപ കോർട്ട് ഫീസ് അടച്ചതിലും കുറവ്; എല്ലാം തിരുത്തി വീണ്ടും സമർപ്പിക്കണം’; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ 14 പിഴവുകൾ; സുപ്രീം കോടതി രജിസ്ട്രി തിരുത്തൽ നിർദേശിച്ചു; ഇന്ന് പരി​ഗണിക്കില്ല
13 Oct 2026
BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026