BREAKING NEWS

ആഭിചാരക്രിയയുടെ മറവിൽ15 കാരിയെ പീഡിപ്പിക്കാൻ ശ്രമം, വീട്ടുകാരുടെ പരാതിയിൽ ബിജെപി ജില്ലാ കമ്മിറ്റി മുൻ അംഗം പോക്സോ കേസിൽ അറസ്റ്റിൽ, പ്രതിയെ ആഭിചാര കർമത്തിനായി വിളിച്ചുവരുത്തിയത് വീടുമായി ബന്ധമുള്ളയാൾ?

· · 1 min read
Share: Copied!

പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ ബിജെപി നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി മുൻ അംഗം ടി. രഞ്ജു ആണ് അറസ്റ്റിലായത്. മേയ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽവെച്ചായിരുന്നു പീഡനശ്രമം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ പെൺകുട്ടി പീഡന വിവരം രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ ടി രഞ്ജുവിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീടുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തിയാണ് ഇയാളെ ആഭിചാരക്രിയയ്ക്കായി വീട്ടിൽ എത്തിച്ചതെന്നാണ് വിവരം. അതേസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇയാളെ എല്ലാ ചുമതലകളിൽ നിന്നും ബിജെപി നേതൃത്വം മാറ്റിയിരുന്നു.

ശിവസേനയിൽ (യു.ബി.ടി.) പിളർപ്പ്; ഒമ്പത് എംപിമാരിൽ ആറുപേർ സംഘം ചേർന്ന് ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകി; ഏകനാഥ് ഷിന്ദേ പക്ഷത്തേയ്ക്ക് ചായാനെന്ന് സൂചന; കനത്ത തിരിച്ചടിയേറ്റ് ഉദ്ധവ് താക്കറെ

 

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026