BREAKING NEWS

‘‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’’… ചുളുവിൽ ക്രഡിറ്റ് അടിച്ചുമാറ്റാനെത്തിയ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച് മമ്മൂട്ടി, ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ മമ്മൂട്ടിക്കെതിരെ സൈബറാക്രമണം!! എവിടെയെങ്കിലും പോയി ഇടിച്ചുകയറി നിൽക്കുന്നവരല്ല ജില്ലാ സെക്രട്ടറിമാർ- മന്ത്രി റിയാസ്

· · 1 min read
Share: Copied!

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെ പിന്നാലെ കൂടിയ സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. ഇടതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽനിന്നാണ് നടനെതിരെ രൂക്ഷ വിമർശനം ഉയരുന്നത്.

ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സിപിഎം ജില്ലാ സെക്രട്ടറി റഫീക്കിനോടാണ് മമ്മൂട്ടി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ‘‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’’– എന്നാണ് മമ്മൂട്ടി പറഞ്ഞത്.‌

ഇതോടെ മമ്മൂട്ടിയെ എതിർത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ‌ നിരവധിപേർ രംഗത്തെത്തു. എവിടെയെങ്കിലും പോയി ഇടിച്ചുകയറി നിൽക്കുന്നവരല്ല സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റഫീക്ക് അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തയാളാണ്. അതിന്റെ ഭാഗമായാണ് അവിടെ പോയത്. വയനാട് ഉരുൾപൊട്ടലിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സർക്കാരുമായി സഹകരിച്ചിരുന്നുവെന്നും റിയാസ് പറഞ്ഞു

മമ്മൂട്ടി അവിടെവന്നത് സ്വതന്ത്രമായി കാര്യങ്ങൾ മനസിലാക്കാനാണെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടി തിരക്കിനിടയിൽ അവിടെപോയി കാര്യങ്ങൾ കണ്ട് മഹത്തായ മാതൃക ലോകത്തിനുമുന്നിൽ കാട്ടിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അവിടെ സന്ദർശിച്ചതിന് മമ്മൂട്ടിയോട് കേരളം നന്ദി രേഖപ്പെടുത്തുന്നതായും പി. രാജീവ് പറഞ്ഞു.

ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തൊരാളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും?? കമ്മ്യൂണിസ്റ്റ് ശൈലിയും ഇല്ല, പി കെ.ശ്യാമളയ്ക്കെതിരെ വന്‍ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍, എതിര്‍പ്പുകള്‍ക്കിടയിലും പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ പാര്‍ട്ടി നേതൃത്വം

BREAKING NEWS
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണ്ണത്തിന് ഇനി ഏകീകൃത വില, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തില്‍
15 Oct 2026
BREAKING NEWS
ഇന്ത്യ സഖ്യകക്ഷികളുടെ കള്ളക്കളി കോടതി പൊളിച്ചു, സർക്കാർ അന്വേഷണത്തിന് മടിച്ചു നിൽക്കുകയാണോ?? പിണറായി വിജയൻ പദവിയില്‍ തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ അപമാനം. പദവി ഒഴിഞ്ഞ് മറ്റാർക്കെങ്കിലും കൈമാറണം- വി മുരളീധരന്‍
15 Oct 2026
BREAKING NEWS
തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത്, അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല, അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല, പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി?? കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18കാരന്റെ പിതാവ്
15 Oct 2026
BREAKING NEWS
ധാർഷ്ട്യം അം​ഗീകരിക്കാനാവില്ല!! രമ്യതയുടേത് ഏകാധിപത്യ നിലപാടുകൾ, ആഴ്ചയിൽ രണ്ട് ദിവസം പോലും ഓഫീസിലെത്താറില്ല...രമ്യ ഹരിദാസ് എംഎൽഎയുടെ പിഎ വി. വിമൽ, ഡ്രൈവർ കുഞ്ഞുമുഹമ്മദ് എന്നിവർ രാജിവച്ചു
15 Oct 2026