BREAKING NEWS

ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തൊരാളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും?? കമ്മ്യൂണിസ്റ്റ് ശൈലിയും ഇല്ല, പി കെ.ശ്യാമളയ്ക്കെതിരെ വന്‍ വിമര്‍ശനവുമായി പ്രവര്‍ത്തകര്‍, എതിര്‍പ്പുകള്‍ക്കിടയിലും പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ പാര്‍ട്ടി നേതൃത്വം

· · 1 min read
Share: Copied!

കണ്ണൂർ:  പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ വിമർശിച്ച് മണ്ഡലം കമ്മിറ്റി. ശ്യാമളയ്ക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് വിമർശനം ഉയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. നാളെ പ്രചാരണം ആരംഭിക്കാനാണ് തീരുമാനം.

പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. സിപിഎം സ്ഥാനാർഥി പട്ടിക ഇന്നലെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗീകരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് പേരുകൾ അംഗീകരിച്ചത്.  മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന് കെ.കെ. ശൈലജ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാർട്ടി അംഗീകരിച്ചില്ല.

രണ്ട് ടേം പൂർത്തിയാക്കിയതിനാലും പാർട്ടിയുടെ ഉറച്ച സീറ്റായതിനാലും ശൈലജ മട്ടന്നൂരിൽ മത്സരിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. പേരാവൂരിൽ മത്സരിക്കാൻ തയാറായാൽ രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകാമെന്നായിരുന്നു പാർട്ടി നിലപാട്. ഒടുവിൽ ശൈലജ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.

എം.വി. ഗോവിന്ദൻ മത്സരത്തിൽനിന്ന് പിൻമാറുമ്പോൾ പകരം ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിൽ പാർട്ടി പ്രവർത്തകരിൽ എതിർപ്പുയർന്നിരുന്നു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെതിരെയും എതിർപ്പുണ്ടെങ്കിലും മാറ്റമില്ല. മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, തലശ്ശേരിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ എന്നിവരുടെ പേരുകളാണ് നിർദേശിച്ചിരിക്കുന്നത്. മണ്ഡലം കമ്മിറ്റികളിൽ കൂടി അവതരിപ്പിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

BREAKING NEWS
എത്രയും പെട്ടെന്ന് രാജ്യം വിട്ടോണം... സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത നടൻ ഇമ്രാൻ ഖാനോട് ഒക്ടോബൻ 28നുള്ളിൽ ഇന്ത്യ വിടാൻ നിർദേശം നൽകി മുംബൈ പോലീസ്!! എന്താണ് ഒ.സി.ഐ കാർഡ്?
15 Oct 2026
BREAKING NEWS
രണ്ടര വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത... ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി, മകനെ നോക്കാനാകുന്നില്ല, കുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തെളിവു നശിപ്പിക്കാനായി മൃതദേഹം ആരുമറിയാതെ പിതാവും ബന്ധുക്കളും ചേർന്ന് കുഴിച്ചിട്ടു, യുവാവ് അറസ്റ്റിൽ... സംഭവം പുറംലോകമറിഞ്ഞത് കുഞ്ഞിന്റെ അമ്മാവ...
15 Oct 2026
BREAKING NEWS
ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതബന്ധം, കാമുകിക്ക് വീട് വച്ച് നല്‍കാന്‍ 10 ലക്ഷം രൂപ ചോദിച്ച് നിരന്തരം മര്‍ദനവും, രണ്ട് മക്കളെയുമെടുത്ത് 26കാരി കനാലില്‍ ചാടി ജീവനൊടുക്കി
15 Oct 2026
BREAKING NEWS
വീഡിയോയാണോ‌ എടുക്കുന്നേ? പോലീസിനോട് യുവതി... കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
15 Oct 2026