BREAKING NEWS

കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍, കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും എൽഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ട്, ബിജെപി ഏറ്റവും വലിയ കുറ്റവാളി പാർട്ടിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

· · 1 min read
Share: Copied!

ഇടുക്കി: കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയനെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും പിന്തുടരുന്നത് അധികാരം സ്വന്തം കൈകളിൽ കേന്ദ്രീകരിക്കുന്ന ഒരേ ഭരണശൈലിയാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇടുക്കി ഏലപ്പാറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ എന്ന് ജനങ്ങൾക്കിടയിൽ സംസാരമുണ്ടെന്നും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താൻ ബി.ജെ.പിയും എൽ.ഡി.എഫും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രസംഗത്തിന് പിന്നാലെ തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയും ഖാർഗെ ഇതേ വിമർശനങ്ങൾ ആവർത്തിച്ചു.

രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഏറ്റവും വലിയ കുറ്റവാളി പാർട്ടിയാണ് ബി.ജെ.പിയെന്നും അവരുടെ നിലപാടുകളെയും പ്രത്യയശാസ്ത്രത്തെയും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. പിണറായിയും മോദിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും കോൺഗ്രസിനെ തകർക്കാനുള്ള ബി.ജെ.പി-ഇടതുപക്ഷ ഒത്തുകളിക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഖാർഗെ ആഹ്വാനം ചെയ്തു.

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026