ഷാർജ: യുഎഇയിലെ ഷാർജയിൽ വാക്കുതർക്കത്തിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ മാട്ടുൾ തൈക്കുമ്പാട് സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമമായ ടിക്‌ടോക്കിൽ മലയാളികൾ തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങളും വാക്പോരുമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതുപോലെ കൊലപാതകത്തിനു പിന്നിൽ മലയാളിയാണെന്നാണ് വിവരം. ഷാർജയിലെ അൽ നഹ്ദയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഇസ്മായിലും പ്രതിയും തമ്മിൽ ടിക്‌ടോക്കിൽ ദീർഘനേരം പരസ്പരം രൂക്ഷമായ ഭാഷയിൽ വെല്ലുവിളികൾ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്മായിലിനെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് ഇവർ സമൂഹമാധ്യമങ്ങളിൽ നടത്തിയ വെല്ലുവിളികളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

















































