BREAKING NEWS

കറങ്ങിക്കൊണ്ടിരുന്ന സീലിങ് ഫാനിന് തീപിടിച്ചു, പൊട്ടിവീണത് തൊട്ടുതാഴെയുണ്ടായിരുന്ന കട്ടിലിലേക്ക്, ബെഡ്ഡിൽ കിടന്നുറങ്ങുകയായിരുന്ന 5 മാസം പ്രായമുള്ള കുഞ്ഞ് വെന്തുമരിച്ചു!! അപകടം കുട്ടിയെ ഉറക്കിക്കിടത്തി മാതാപിതാക്കൾ ജോലിക്കു പോയപ്പോൾ

· · 1 min read
Share: Copied!

മലപ്പുറം: തിരുവാലി കൊളക്കാട്ടിരിയിൽ കറങ്ങിക്കൊണ്ടിരുന്ന സീലിങ് ഫാനിന് തീപിടിച്ച് കട്ടിലിലേക്ക് പൊട്ടിവീണു, അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശിയായ സജീവും ഭാര്യയും ഫാമിലെ ജോലിക്കാരാണ്.

കുട്ടിയെ ഉറക്കി കിടത്തിയശേഷം ഇരുവരും ജോലിക്ക് പോയപ്പോഴാണ് അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീഴുകയായിരുന്നു. കിടക്കയും കട്ടിലുമെല്ലാം കത്തിയമർന്ന നിലയിലാണുണ്ടായിരുന്നത്.

അതേസമയം എറണാകുളം കാലടി സ്വദേശികളായ സജീവും ഭാര്യയും തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലിക്കായി എത്തിയതായിരുന്നു. ഫാമിലെ ജോലിക്കാർക്കായി അനുവദിച്ച ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നത്. അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ശ്രീഭദ്രയെ കട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം, മാതാപിതാക്കൾ ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടം.

വീട്ടിൽനിന്നും പുക ഉയരുന്നത് കണ്ട് മാതാപിതാക്കളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീ മുഴുവനായി ആളിപ്പടർന്നിരുന്നു. കട്ടിലും കിടക്കയും പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഇതിനിടെ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി.

 

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026