BREAKING NEWS

മലപ്പുറം മതേതരവാദികളുടെ പറുദീസ, ജില്ലയുടെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നത്, പി നന്ദകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍

· · 1 min read
Share: Copied!

മലപ്പുറം: മുൻ എംഎൽഎ പി നന്ദകുമാറിന്റെ മലപ്പുറത്തിനെതിരായ പരാമർശം തള്ളി കെ ടി ജലീൽ. മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്നും, മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നതാണെന്നും കെടിജിലിൽ ഫേസ്ബുക്കിൽ കുറിച്ചു. മതമൗലിക-വർഗീയ വാദികളുടെ കൂടാണ് മലപ്പുറം ജില്ല എന്നായിരുന്നു സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പി. നന്ദകുമാറിന്റെ പരാമർശം. മലപ്പുറം മതേതരവാദികളുടെ പറുദീസയാണ്. മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും ചേർന്നതാണ്. 2006ൽ ചെങ്കൊടി പാറിയ മണ്ണാണ് മലപ്പുറമെന്നും കെടിജിലിൽ ഫേസ്ബുക്കിൽ കുറിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലാണ് ഇത്തരം ഒരു വിവാദ പരാമർശം നന്ദകുമാർ നടത്തിയത്.

വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ സ്വാഗത സംഘം പ്രസംഗത്തിലാണ് നന്ദകുമാറിന്‍റെ പരാമർശം ഉണ്ടായത്. സിപിഎമ്മിന്റെ ജില്ലാതലത്തിലുള്ള സംഘടന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായാണ് വിപുലീകൃത ജില്ലാക്കമ്മിറ്റി യോ​ഗം ചേർന്നത്. “മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല.

സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായിട്ടാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ചേരുന്നത്.” എന്നാണ് പി. നന്ദകുമാർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞത്.

BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026
BREAKING NEWS
ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം, യാത്രക്കാരെ പുറത്തിറക്കി
25 Oct 2026