BREAKING NEWS

ബാങ്ക് കവർച്ചയ്ക്കു മുൻപോ ശേഷമോ റിജോയ്ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോ? അറിയാൻ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

· · 1 min read
Share: Copied!

തൃശ്ശൂർ: പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതിയായ റിജോയെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽവിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷയായിരുന്നു പോലീസ് തിങ്കളാഴ്ച കോടതിയിൽ നൽകിയിരുന്നത്. ചൊവ്വാഴ്ച രാവിലെ അപേക്ഷ പരി​ഗണിച്ച കോടതി രണ്ടുദിവസത്തേക്കാണ് റിജോയെ കസ്റ്റഡിയിൽവിട്ടു ഉത്തരവായത്. പ്രതിയെ 20ന് രാവിലെ 10 മണിക്ക് പ്രതിയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.

പോട്ടാ ബാങ്ക് കവർച്ച നടത്തുന്നതിനു മുൻപോ അതിനുശേഷമോ ഇയാൾക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നത് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. കൂടാതെ മോഷണസമയം പ്രതി ഉപയോ​ഗിച്ച ബാക്കി വസ്ത്രങ്ങളും കണ്ടെത്തേണ്ടതുണ്ട്. പിടിയിലായ റിജോയുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ പോലീസ് നടത്തിയ തെളിവെടുപ്പിൽ ബാങ്കിൽനിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയിൽനിന്ന് 12 ലക്ഷം കണ്ടെടുത്തിരുന്നു.

റിജോ മോഷ്ടിക്കാനിറങ്ങിയത് കൊച്ചിന്റെ ആദ്യകുർബാനയ്ക്കു ഭാര്യ വരുന്നതിനു മുൻപേ പണയമെടുപ്പിക്കാൻ… മൂന്നുദിവസം കൊണ്ട് ഫുഡ്ഡടിച്ച് തീർത്തത് 10,000 രൂപ
മാത്രമല്ല ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാൻ ഉപയോ​ഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിജോയെ മോഷണം നടന്ന ബാങ്കിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ഓട്ടോറിക്ഷക്കാരന്റെ സ്റ്റാര്‍ട്ടപ്പ് എന്നു വി.ഡി. സതീശന്‍ പരിഹസിച്ച കമ്പനിക്ക് ഇന്ന് 290 കോടിയുടെ മൂല്യം; എണ്ണ, വാതക പൈപ്പ്‌ലൈനുകളിലെ ചോര്‍ച്ചയും മോഷണവും കണ്ടെത്തുന്നതില്‍ മുന്‍നിര കമ്പനി; കേരളം വളര്‍ന്നത് ഇങ്ങനെയൊക്കെയാണ്

ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു കവർച്ച നടത്തി 15 ലക്ഷവുമായി റിജോ കടന്നുകളഞ്ഞത്. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. രണ്ടു മുതൽ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള. കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. ബാങ്കിനുമുന്നിൽ നിർത്തിയിട്ട കാറിനു പിന്നിലായി സ്കൂട്ടർ നിർത്തിയാണ് ഇയാൾ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കിൽ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മറ്റ് നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. ഈ മുറി പുറമേനിന്ന് കുറ്റിയിട്ട ശേഷം കാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കൈക്കലാക്കിയത്. മോഷണത്തിനുശേഷം ഇട റോഡുകളിലൂടെയും റോഡുമാറിയുമെല്ലാം സഞ്ചരിച്ച് പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ പ്രതി ശ്രമിച്ചിരുന്നു. പിന്നീട് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് പ്രതി പോലീസ് പിടിയിലായത്.

BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026
BREAKING NEWS
കലിപ്പ് തീരുന്നില്ല... മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ല, മൈക്ക് വലിച്ചെറിഞ്ഞു, ജൗൽജിബി മേളയുടെ ഉദ്ഘാടന വേദി അടിച്ചു തകർത്ത് കോൺഗ്രസ് എംഎൽഎയും അനുയായികളും
15 Nov 2026
BREAKING NEWS
പടച്ചോനേ ഇക്ക പെട്ട്... മലേഷ്യയിൽ നിന്നെത്തിയ ഭർത്താവിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ഒരേസമയമെത്തിയത് മൂന്ന് ഭാര്യമാർ, തന്റെ ഭർത്താവെന്നു പറഞ്ഞു മൂവരും തമ്മിൽ കയ്യാങ്കളി, പിന്നാലെ ആരുടെ കൂടെ പോകണമെന്ന പേരിൽ തർക്കവും ഭരണിപ്പാട്ടും, ഇടപെട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ- വീഡിയോ വൈറൽ
15 Nov 2026
Main slider
മീൻപിടിക്കാൻ വയലിലിറങ്ങിയതിനിടെ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ തൊട്ടു, മലപ്പുറത്ത് 13-കാരന് ദാരുണാന്ത്യം; കെഎസ്ഇബിക്കെതിരെ പ്രതിഷേധം
15 Nov 2026