BREAKING NEWS

കുഞ്ഞിന്റെ തലയോട്ടിയിൽ പുലിയുടെ പല്ല് തുളച്ചുകയറി!! മാതാപിതാക്കൾക്ക് നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി, കയ്യിൽ കിട്ടിയ കല്ലുമായി പുലിക്ക് പിന്നാലെ പാഞ്ഞ് പിതാവ്, കുട്ടിയുടെ കാലിൽ പിടുത്തംകിട്ടിയതോടെ കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിച്ചു രക്ഷപ്പെടുത്തി

· · 1 min read
Share: Copied!

മലക്കപ്പാറ: പിതാവിന്റെ ഒറ്റധൈര്യത്തിന്റെ പുറത്ത് രാഹുലിന് പുതുജീവൻ… മാതാപിതാക്കളുടെ നടുവിൽ ഉറങ്ങിക്കിടന്ന 4 വയസുകാരനെ പുലി കടിച്ചെടുത്തോടി. സംഭവം നേരിൽക്കണ്ട് പുലിക്കു പിന്നാലെ പാഞ്ഞ പിതാവു പുലിയെ നേർക്കുനേർ നേരിട്ട് കുഞ്ഞിനെ രക്ഷിച്ചു. കേരള–തമിഴ്നാട് അതിർത്തിഗ്രാമമായ മലക്കപ്പാറയിലെ വീരൻകുടി ആദിവാസി ഉന്നതിയിലെ താമസക്കാരായ ബേബി– രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് (4) ഇന്നലെ പുലർച്ചെ 2 മണിയോടെ പുലി പിടിച്ചുകൊണ്ടുപോകാൻ നോക്കിയത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്ന ബേബി കാണുന്നത് കുട്ടിയെ പുലി കഴുത്തിൽ കടിച്ചെടുത്ത് ഓടിമറയുന്നതാണ്. ഇതോടെ കയ്യിൽ കിട്ടിയ കല്ലുമായി ബേബി പുലിയുടെ പിന്നാലെ പാഞ്ഞു. കാടിനകത്തേക്കു കടക്കുന്നതിനു തൊട്ടുമുൻപ് ബേബിക്ക് കുഞ്ഞിന്റെ കാലിൽ പിടുത്തംകിട്ടി. അതേനിമിഷം, കയ്യിലിരുന്ന കല്ലുകൊണ്ടു പുലിയെ ആഞ്ഞിടിക്കുകയും ചെയ്തു. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ചു പുലി കാട്ടിൽ മറഞ്ഞു. മാതാപിതാക്കളുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണു കുട്ടിയെ തിരികെ കുടിലിൽ എത്തിച്ചത്.

അതേസമയം 2 വയസുകാരിയായ അനുജത്തിയും കുടിലിൽ ഉറങ്ങുന്നുണ്ടായിരുന്നു രാഹുൽ. വിവരമറി‍ഞ്ഞ് പോലീസും വനംവകുപ്പും എത്തുന്ന സമയം കൊണ്ട് വീണ്ടും പുലി രണ്ടുവട്ടം പരിസരത്ത് എത്തി. ഉൾക്കാട്ടിൽ ഷീറ്റ് വലിച്ചുകെട്ടിയ മേൽക്കൂരയുടെ കീഴിൽ സാരി കൊണ്ടു മറച്ച കുടിലിലായിരുന്നു ഇവരുടെ താമസം.

കുഞ്ഞിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലെത്തിച്ച് ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. കുഞ്ഞിന്റെ തലയിൽ പുലിയുടെ കടിയേറ്റിട്ടുണ്ട്. പല്ല് തലയോട്ടി തുളച്ചുകയറി തലച്ചോറിൽ ക്ഷതം ഏൽപിച്ചതായി ഡോക്ടർമാർ പറഞ്ഞു.

ധർമശാല കേസിൽ നിന്ന് പിന്മാറാൻ സാക്ഷിക്ക് എസ്‌ഐടി അംഗം മഞ്ജുനാഥ ഗൗഡയുടെ ഭീഷണി!! കുഴിച്ചിട്ട മൃതദേഹങ്ങൾ എസ്‌ഐടി എടുത്തില്ലെങ്കിൽ തങ്ങൾ എടുക്കുമെന്ന് ആക്ഷൻ കൗൺസിൽ

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026