BREAKING NEWS

ധർമശാല കേസിൽ നിന്ന് പിന്മാറാൻ സാക്ഷിക്ക് എസ്‌ഐടി അംഗം മഞ്ജുനാഥ ഗൗഡയുടെ ഭീഷണി!! കുഴിച്ചിട്ട മൃതദേഹങ്ങൾ എസ്‌ഐടി എടുത്തില്ലെങ്കിൽ തങ്ങൾ എടുക്കുമെന്ന് ആക്ഷൻ കൗൺസിൽ

· · 1 min read
Share: Copied!

ധർമസ്ഥല: ധർമസ്ഥല കേസിൽ പ്രത്യേക അന്വേഷണസംഘത്തിലെ (എസ്‌ഐടി) ഉദ്യോഗസ്ഥനെതിരെ ​ഗുരുതര ആരോപണവുമായി സാക്ഷിയുടെ അഭിഭാഷകൻ. സിർസി സ്റ്റേഷനിലെ ഇൻസ്‌പെക്ടറും എസ്‌ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരേയാണ് ഗുരുതരമായ ആരോപണമുയർന്നിരിക്കുന്നത്. ഇൻസ്‌പെക്ടർ മഞ്ജുനാഥ ഗൗഡ കഴിഞ്ഞ ദിവസം സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി പിൻവലിക്കാൻ നിർബന്ധിച്ചെന്നുമാണ് അഭിഷാഷകൻ ഉന്നയിച്ച ആരോപണം.

രാജ്യത്തെ തന്നെ പിടിച്ചുകുലുക്കിയ ധർമസ്ഥല കേസിൽ എസ്‌ഐടി സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഗുരുതരമായ ആരോപണമുയർന്നിരിക്കുന്നത്. അതേസമയം സാക്ഷിയെ ഭീഷണിപ്പെടുത്തിയ എസ്‌ഐടി അംഗമായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരേ കേസെടുക്കണമെന്ന് ധർമസ്ഥല ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കുഴിച്ചിട്ട മൃതദേഹങ്ങൾ എസ്‌ഐടി എടുത്തില്ലെങ്കിൽ തങ്ങൾ എടുക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.

അതേസമയം ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ പ്രകാരം നേത്രാവതി പുഴയ്ക്കരയിൽ വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. അടയാളപ്പെടുത്തിയ ഏഴ്, എട്ട് സ്ഥലങ്ങളിൽ രാവിലെ 11.30- ഓടെ മണ്ണുനീക്കി പരിശോധിച്ചു. കുഴിക്കുമ്പോൾ നീരുറവ വരുന്നത് തിരച്ചിലിന് തടസമായി. പിന്നാലെ പമ്പ് കൊണ്ടുവന്ന് വെള്ളം നീക്കിയാണ് പരിശോധന തുടർന്നത്. സാക്ഷി നൽകിയ മൊഴിപ്രകാരം മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നു പറഞ്ഞത് 13 ഇടങ്ങളിലാണ്. ഇതിൽ എട്ട് സ്ഥലങ്ങളിൽ നാലുദിവസങ്ങളിലായി പരിശോധിച്ചു. ശനിയാഴ്ച മൂന്നിടങ്ങളിൽ മണ്ണുനീക്കി പരിശോധിക്കും. ധർമസ്ഥല-സുബ്രഹ്‌മണ്യ റോഡിന് തൊട്ടരികെയാണ് ഈ സ്ഥലങ്ങൾ. ഗതാഗതതടസമുണ്ടാവാതെ മണ്ണുനീക്കി പരിശോധിക്കാനുള്ള ശ്രമമാണ് അന്വേഷണസംഘം നടത്തുന്നത്.

കഴിഞ്ഞ ദിവസം ആറാം സ്ഥലത്ത് കുഴിച്ചപ്പോൾ കിട്ടിയത് അഞ്ച് പല്ലും രണ്ട് തുടയെല്ലും ഒരു താടിയെല്ലുമാണ്. ഇത് പുരുഷന്റെതാണെന്ന പ്രാഥമിക നിമഗനത്തിലാണ് അന്വേഷണസംഘം. അസ്ഥികൾ ബെംഗളൂരുവിലെ ഫൊറൻസിക് ലാബിലേക്ക് അയച്ചു.

‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തിവെച്ചുവെന്ന് ഞാൻ കേൾക്കുന്നു, ഇത് ശരിയാണെങ്കിൽ നല്ല നടപടിയാണ്’- ട്രംപ്, സാർ കേട്ടത് തെറ്റിയതാണ്, തൽക്കാലം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും- ഇന്ത്യ

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026