BREAKING NEWS

‘നീയൊക്കെ പോയി രാജിവച്ച് ബിജെപി ടിക്കറ്റിൽ മത്സരിച്ച് മിടുക്ക് കാണിക്ക്‘- വിമത ടിഎംസി നേതാക്കളെ വെല്ലുവിളിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര; ‘അത്യാഗ്രഹത്തിനും വഞ്ചനയ്ക്കും അതിരുകളില്ല‘

· · 1 min read
Share: Copied!

ന്യൂഡൽഹി: ബിജെപിക്കെതിരേ ഒറ്റക്കെട്ടായി നിൽക്കാൻ പ്രതിപക്ഷ പാർട്ടികളോട് ആഹ്വാനം ചെയ്ത് തൃണമൂൽ എംപി മഹുവ മൊയ്ത്ര. തൃണമൂൽ കോൺഗ്രസിനെ തകർക്കാൻ ബിജെപി ഭീഷണിയും സമ്മർദ്ദവും ഉപയോഗിക്കുന്നുവെന്നും മഹുവ ആരോപിച്ചു. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിലൂടെ വിമത ടിഎംസി നേതാക്കൾ മമത ബാനർജിയോട് വിശ്വാസവഞ്ചന കാണിച്ചു. തൃണമൂലിന് പിന്തുണ പിൻവലിച്ചവർ രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിച്ച് ജനപിന്തുണ തെളിയിക്കണമെന്നും മഹുവ വെല്ലുവിളിച്ചു.

‘അത്യാഗ്രഹത്തിനും വഞ്ചനയ്ക്കും അതിരുകളില്ല. ലോക്‌സഭയിൽ നേരിട്ട കനത്ത തിരിച്ചടിക്ക് ശേഷം ബിജെപി നിരാശയിലായിരുന്നു. അവർക്ക് രണ്ടിരട്ടി ഭൂരിപക്ഷം ലഭിച്ചില്ലെന്നതായിരുന്നു കാരണം. അതിനാൽ അവർ കണക്കുകൂട്ടലുകൾ നടത്തി, എന്തുവില കൊടുത്തും 40-50 എംപിമാരെകൂടി നേടാൻ അവർ ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പിലൂടെ അത് നേടാൻ കഴിയുമെന്ന് അവർക്ക് വിശ്വാസമില്ല, പാർട്ടികളെ പിളർത്തി നേടാനാണ് അവർ ആഗ്രഹിക്കുന്നത്. എല്ലാ വിമത എംപിമാരും തിരഞ്ഞെടുക്കപ്പെട്ടത് മമത ബാനർജി കാരണമാണ്. തൃണമൂൽ കോൺഗ്രസ് എന്നാൽ മമതയാണെന്നും മഹുവ ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെതിരെ ഭീതിയുടെയും തെറ്റായ പൊതുജനരോഷത്തിന്റെയും പ്രതിച്ഛായ സൃഷ്ടിക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്നും മൊയ്ത്ര ആരോപിച്ചു.

മുതിർന്ന നേതാക്കളുടെ രാജിയും വിമതനീക്കങ്ങളും പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലാണ് മഹുവ മൊയ്ത്രയുടെ വിമർശനങ്ങളും പുറത്തുവന്നിരിക്കുന്നത്. തൃണമൂലിന്റെ മൂന്ന് രാജ്യസഭാ എംപിമാർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവെച്ചിരുന്നു. ലോക്‌സഭാ എംപിമാരും വിമതനീക്കത്തിലാണ്.

ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിന് കൈവിലങ്ങ് അഴിച്ചു കൊടുത്തു; കിട്ടിയ ചാൻസിൽ രക്ഷപ്പെട്ട് പ്രതി; പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ചാടിപ്പോയ ലഹരിക്കേസ് പ്രതിയ്ക്കായി തിരച്ചിൽ വ്യാപകം

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026