BREAKING NEWS

വിജയ്‌യുടെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർനിയമനം നൽകിയ നടപടി; പ്രതിഷേധം കനക്കുന്നു; ഹർജി നാളെ പരി​ഗണിക്കും

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ അധികാരമേറ്റതിനു പിന്നാലെ വിജയ് വിവാദത്തിൽ. ടി.വി.കെ. അധികാരത്തിൽ വരുമെന്ന്‌ പ്രവചിച്ച ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർനിയമനം നൽകിയ വിജയ്‌യുടെ നടപടിയിൽ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ടിവികെ വക്താവ് കൂടിയായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയാണ് വിജയ് നിയമിച്ചത്. ജ്യോതിഷിക്ക് സർക്കാർ പദവിയിൽ നിയമനം നൽകിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരി​ഗണിക്കും.

“ഈ നിയമനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്? അദ്ദേഹം നിങ്ങളുടെ ജ്യോതിഷിയാണെങ്കിൽ, അദ്ദേഹത്തെ നിങ്ങളുടെ വ്യക്തിജീവിതത്തിൽ നിലനിർത്തുക”- ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് പറഞ്ഞു. അതേസമയം മദ്യശാലകൾ അടയ്ക്കുകയും സ്ത്രീ സുരക്ഷയ്ക്കായി ടാസ്ക് ഫോഴ്സ് പ്രഖ്യാപിക്കുകയും ചെയ്ത നടപടികളെ അവർ സ്വാഗതം ചെയ്തു. ഡിഎംകെ സഖ്യകക്ഷികളായ എംജികെ, കെഎംഡികെ എന്നിവരും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ജ്യോത്സ്യൻ രാധൻ പണ്ഡിറ്റിനെ നിയമിച്ചത് എതിർത്തു.

എന്നാൽ ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിക്കുന്നത് വിജയ്‌യുടെ ഇഷ്ടമാണെന്നാണ് ബിജെപി നേതാവ് വിനോദ് സെൽവം പ്രതികരിച്ചത്. “ഒരു നടന് മുഖ്യമന്ത്രിയാകാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഒരു ജ്യോതിഷിക്ക് ഉപദേഷ്ടാവാകാൻ കഴിയില്ല? – അദ്ദേഹം ചോദിച്ചു.

അതേസമയം വിഷയത്തിൽ കടുത്ത വിമർശനമാണ് സഖ്യകക്ഷികളടക്കം ഉയർത്തിയത്. സി.പി.എം, കോൺഗ്രസ്, വി.സി.കെ. ഉൾപ്പെടെ ടി.വി.കെ. സർക്കാരിന്‌ പിന്തുണനൽകുന്ന പാർട്ടികളിൽനിന്നു തന്നെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.

 

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026
BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026