BREAKING NEWS

യു ടേണ്‍ തിരിയുന്നതിനിടെ വാഹനങ്ങള്‍ നേര്‍ക്കുനേര്‍, നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് തർക്കം, ‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’ ബോണറ്റില്‍ കൈ കൊണ്ട് ഇടിച്ചുകൊണ്ട് ചോദ്യം, മാധവ് വാഹനം തടഞ്ഞത് നടുറോഡില്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ശാസ്തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് കോൺഗ്രസ് നേതാവിന്റെ വാഹനം തടയുന്നതിന്റെ വീഡിയോ പുറത്ത്. കെപിസിസി അംഗമായ വിനോദ് കൃഷ്ണയുടെ കാർ നടുറോഡിൽ തടയുന്നതാണ് വീഡിയോയിലുള്ളത്. കാറിന്റെ ബോണറ്റിൽ തട്ടി ‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’ എന്ന് ചോദിക്കുന്നതും വീഡിയോയിലുണ്ട്. കാറിന്റെ ബോണറ്റിൽ ഇടയ്ക്കിടെ കൈകൊണ്ട് ഇടിച്ചാണ് മാധവ് കാർ തടഞ്ഞത്. ഇതോടെ സ്ഥലത്ത് ആളുകൾ കൂടി. ഈ സമയത്ത് ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

പ്രശ്‌നം വഷളായതോടെ സ്ഥലത്ത് പൊലീസ് എത്തി. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് വിനോദ് ആരോപിച്ചതോടെ പൊലീസ് മാധവിനെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. പരിശോധനയിൽ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ഇരുകൂട്ടരും സംസാരിച്ച് ധാരണയിൽ എത്തുകയായിരുന്നു. പരാതി ഇല്ലെന്ന് അറിയിച്ചതോടെ ഇരുവരും അറിയിച്ചതോടെ മാധവിനെയും വിനോദിനെയും പൊലീസ് വിട്ടയച്ചു.

ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോവുകയായിരുന്നു മാധവ്. എതിർ ദിശയിൽ വരികയായിരുന്നു വിനോദ്. യു ടേൺ തിരിയുന്നതിനിടെ വാഹനങ്ങൾ നേർക്കുനേർ വരുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് നടുറോഡിൽ വാഹനം നിർത്തിയിട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായത് എന്നാണ് വിവരം.

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026