BREAKING NEWS

സഹോദരനെ കൊലപ്പെടുത്താൻ കടയിലേക്ക് വാഹനം ഓടിച്ചുകയറ്റി, സമീപത്തുനിന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതര പരുക്ക്

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. അപകടം ഉണ്ടാക്കുന്നതിനായി സഹോദരൻ നിൽക്കുന്നയിടത്തേക്ക് വാഹനം ഓടിച്ചുകയറ്റുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതരമായി പരുക്കേറ്റു. ബംഗാൾ സ്വദേശി മൻസൂറിനാണ് പരുക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൻസൂറിന്റെ ആരോ​ഗ്യനില ​അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവത്തിൽ കോട്ടയ്ക്കൽ തോക്കാംപാറ സ്വദേശി അബൂബക്കറിനെ പെോലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ ഉമ്മറിനെ വാഹനമിടിച്ച് അപായപ്പെടുത്താനായിരുന്നു അബൂബക്കറിന്റെ ശ്രമം. അതിനായി കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. എന്നാൽ ഈ സമയം കടയിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി മൻസൂറാണ് അപകടത്തിൽപ്പെട്ടത്. അബൂബക്കറിന് എതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
ആത്മഹത്യ ചെയ്ത അധ്യാപികയുടെ നിയമനത്തിന് അം​ഗീകാരമില്ല, വീഴ്ചപറ്റിയത് മാനേജ്മെന്റിനുതന്നെ- വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ട്

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026