BREAKING NEWS

വിവാഹ ചടങ്ങിനിടെ പരിചയം, പിന്നാലെ ഫോണിലേക്ക് നിരന്തരം അശ്ലീല മെസേജുകളും ദൃശ്യങ്ങളും, താനുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ നിരന്തര സമ്മർദ്ദം!! ശല്യം സഹിക്കവയ്യാതെ യുവതി ഭർത്താവിന്റേയും സഹോദരന്റേയും സഹായത്തോടെ ആളൊഴിഞ്ഞ സ്വലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ചു, മൂന്നുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ ഫോണിലൂടെ നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച് ഒരു വർഷത്തോളമായി ശല്യപ്പെടുത്തിയ യുവാവിനെ കൊലപ്പെടുത്തി യുവതി. സഹോദരന്റെയും ഭർത്താവിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം ന‌ടത്തിയത്. കൊലയ്ക്കു ശേഷം തെളിവ് നശിപ്പിക്കാനായി മൂവരും ചേർന്ന് യുവാവിന്റെ മൃതദേഹം കത്തിച്ചു.

ഒരു സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന, ബസവനഗൗഡ പാട്ടീൽ എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്വേത, ഇവരുടെ ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഒരു വിവാഹ ചടങ്ങിനിടെയാണ് യുവാവുമായി പരിചയമാകുന്നത്. ആ പരിചയം മുതലെടുത്ത് നിരന്തരം മെസേജുകളും അശ്ലീല ദൃശ്യങ്ങളും അയച്ച് യുവാവ് ശല്യപ്പെടുത്തുകയായിരുന്നു.

ഈ മാസം ഏഴിന്, പാതി കത്തിയ നിലയിൽ, ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപം, മൃതദേഹം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ്, പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട ബസവന ഗൗഡയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഇയാൾ ശ്വേത ഉൾപ്പെടെ പല സ്ത്രീകൾക്കും, അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചതായി കണ്ടെത്തുകയായിരുന്നു. താനുമായി ലൈംഗിക ബന്ധത്തിന് ഇവരെ നിർബന്ധിക്കുന്ന ഫോൺ കോൾ റെക്കോർഡുകളും പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷമാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.

ഒരു വർഷത്തോളമായുള്ള നിരന്തര ശല്യപ്പെടുത്തലിനൊടുവിൽ ശ്വേത, ഭർത്താവിനെയും സഹോദരനെയും വിവരമറിയിച്ചതോടെയാണ്, മൂവരും ചേർന്ന് ബസവന ഗൗഡ പാട്ടീലിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. ഇതിന്റെ ഭാഗമായി ജൂൺ 6ന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക്, ശ്വേത പാട്ടീലിനെ ക്ഷണിച്ച് വരുത്തുകയായിരുന്നു. ഇവിടെ കാത്തു നിന്ന ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും, ഇയാളെ കയർ കൊണ്ട് ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കാറിൽ മൃതദേഹം കയറ്റി കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതികൾ മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

‘എനിക്ക് അപേക്ഷ കൊടുക്കാനല്ലേ പറ്റൂ; ലൈസൻസ് പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ? ലൈസൻസ് തന്ന ഉദ്യോഗസ്ഥൻ ആരാണെന്ന് അന്വേഷിച്ച് നടപടിയെടുക്കണം’: 18 വയസ്സിന്‌ മുമ്പ് ലൈസൻസ് കിട്ടിയ വിവാദത്തോട് പ്രതികരിച്ച് ​ഗണേഷ്കുമാർ

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026