BREAKING NEWS

ശ്രീലേഖ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആൾ, ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ല, എങ്ങോട്ട് വേണമെങ്കിലും പോകാം… എന്തായാലും നഗരസഭയിൽ ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകും, സിപിഎം അത് വേണ്ട വിധത്തിൽ ഉപയോഗിക്കും- എം വി ​ഗോവിന്ദൻ

· · 1 min read
Share: Copied!

പാലക്കാട്: മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് മുൻ ഡിജിപി ആർ ശ്രീലേഖയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ആർ. ശ്രീലേഖ നിലവിൽ മേയർക്കാണ് രാജി നൽകിയത്. അതു പൂർണമായുള്ള രാജിയല്ല എന്നാണ് മനസിലാക്കുന്നത്. ഇത് ബിജെപിക്കിടയിലുള്ള പ്രശ്നങ്ങളാണെന്നും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ലെന്നും എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് പാർട്ടിയിൽ വന്നവർ രാഷ്ട്രീയമായി മുന്നോട്ട് പോകണം എന്നില്ല. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ല. അതിന്റെ ഉദാഹരണമാണ് ശ്രീലേഖ. ശ്രീലേഖ മേയർ സ്ഥാനം ആഗ്രഹിച്ചിരുന്നു എന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജിയെ തുടർന്ന് തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധി സ്വാഭാവികമായി ഉണ്ടാകും. സിപിഎം അത് വേണ്ട വിധത്തിൽ ഉപയോഗിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

വിജിലൻസെന്താ സുമ്മാവാ…വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിയായി കിട്ടിയ 10000 രൂപ ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവി‌ട്ടു, ക്ലോസറ്റ് പൊളിച്ച് മാറ്റി പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെത്തിച്ചു, പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നാടകീയ അറസ്റ്റ്

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026