BREAKING NEWS

ദേശാഭിമാനിയിൽ വരുന്ന ഉള്ളടക്കങ്ങള്‍ക്ക് മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല, എന്ത് കൊടുക്കണം കൊടുക്കേണ്ട എന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട, തെറ്റായ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് എം സ്വരാജ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ദേശാഭിമാനിയെ കുറിച്ച് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ദേശാഭിമാനിയിൽ വരുന്ന ലേഖനങ്ങളിലോ ഉള്ളടക്കങ്ങളിലോ മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു. എല്ലാ വാർത്തകളും തെറ്റാണ്. വി.എസ് അനുസ്മരണം ഒഴിവാക്കിയെന്നും ലേഖനം അച്ചടിക്കാൻ തീരുമാനിച്ചു എന്നുമുള്ള വാർത്തകളെല്ലാം തെറ്റാണെന്ന് സ്വരാജ് പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത്. വാരാന്തപതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരും.

ചിലത് പ്രസിദ്ധീകരിക്കും, ചിലത് മാറ്റിവെക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല. ദേശാഭിമാനിയിൽ എന്ത് കൊടുക്കണം, കൊടുക്കേണ്ട എന്ന് മറ്റുള്ളവർ തീരുമാനിക്കേണ്ട. കെ.ആർ അജയനെതിരെ നടപടിയെടുത്തിട്ടില്ല. എടുത്താൽപോലും മറ്റു സ്ഥാപനങ്ങൾക്ക് അതിൽ എന്താണ് കാര്യമെന്നും സ്വരാജ് ചോദിച്ചു. സ്ഥാപനത്തിന്റെ അച്ചടക്കം സംബന്ധിച്ച് നടപടിയെടുക്കേണ്ട സാഹചര്യമുണ്ടായാൽ അതുണ്ടാവും.

ഇല്ലെങ്കിൽ ഉണ്ടാവില്ല. ദേശാഭിമാനിയിലേക്ക് ആർക്കും രചനകൾ അയക്കാം. അത് പ്രസിദ്ധീകരിക്കണോ എന്ന് ദേശാഭിമാനി തീരുമാനിക്കും. വാരാന്തപതിപ്പിന്റെ ഇപ്പോഴത്തെ ചുമതല ആർക്കാണ് എന്ന ചോദ്യത്തിന് അത് ദേശാഭിമാനിയുടെ ആഭ്യന്തര കാര്യമാണ് എന്നായിരുന്നു സ്വരാജിന്റെ മറുപടി.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026