BREAKING NEWS

മന്ത്രിമാര്‍ തന്നെ പവര്‍കട്ട് നേരിടേണ്ടി വരുമ്പോള്‍, സാധാരണക്കാരുടെ കാര്യം പറയേണ്ടല്ലോ?? ടിവികെ സര്‍ക്കാര്‍ റീല്‍ ഭരണമാണ് നടത്തുന്നത്, പരിഹാസവുമായി എം കെ സ്റ്റാലിന്‍

· · 1 min read
Share: Copied!

ചെന്നൈ: നിരന്തരമായുള്ള പവര്‍കട്ടില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പൊതു പരിപാടികള്‍ക്കിടയില്‍ സംസ്ഥാനത്തെ മന്ത്രിമാരെയും പവര്‍കട്ട് ബാധിക്കുകയാണെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആസ്ഥാനം മുഖ്യമന്ത്രി സന്ദര്‍ശിച്ചതിനെയും പരാമര്‍ശിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാലിന്റെ പരിഹാസം. ‘ടിവികെ സര്‍ക്കാരിലെ മന്ത്രിമാര്‍ തന്നെ പവര്‍കട്ട് നേരിടേണ്ടി വരുമ്പോള്‍, സാധാരണ ജനങ്ങളുടെ കാര്യം വിശദീകരിക്കേണ്ട കാര്യമില്ലല്ലോ? തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സന്ദര്‍ശിച്ചപ്പോള്‍ ഇതൊന്നും പരിശോധിച്ച് കാണില്ല, പകരം റീല്‍ ചിത്രീകരിച്ച് കാണും’ സ്റ്റാലിന്‍ പറഞ്ഞു.

ടിവികെ സര്‍ക്കാര്‍ റീല്‍ ഭരണമാണ് നടത്തുന്നതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. നിയമമന്ത്രി ആര്‍ നിര്‍മല്‍ കുമാര്‍ മധുരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പവര്‍കട്ടുണ്ടായപ്പോള്‍, തഞ്ചാവൂരില്‍ സംസാരിക്കുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പി വിശ്വനാഥന് സമാന അനുഭവം ഉണ്ടായതെന്നും സ്റ്റാലിന്‍ ആരോപിച്ചു.

ടിവി ചാനലുകളില്‍ മന്ത്രിമാര്‍ പങ്കെടുത്ത പരിപാടികളിലെ വൈദ്യുതി തടസത്തെ കുറിച്ച് വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകളും സ്റ്റാലിന്‍ പ ങ്കുവച്ചിട്ടുണ്ട്. മന്ത്രിമാരായ കെ എ സെങ്കോട്ടയ്യന്‍, ആദവ് അര്‍ജുന. വി ഗാന്ധിരാജ് എന്നിവര്‍ പങ്കെടുത്ത പരിപാടികളിലും പവര്‍കട്ട് ഉണ്ടായതായി മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

 

BREAKING NEWS
മുഖത്തും ചുണ്ടുകളിലും ഗുരുതര പൊള്ളൽ; സംസാരിക്കാനും ബുദ്ധിമുട്ടെന്ന് റിപ്പോർട്ട്; മുജ്തബ ഖമനേയിയുടെ ആരോഗ്യനിലയിൽ ദുരൂഹത തുടരുന്നു
23 Oct 2026
BREAKING NEWS
‘ ഗവർണറുടേത് കടന്നകൈ; കേരളത്തിൽ എല്ലാവരും വെജിറ്റേറിയനാകണമെന്ന തീട്ടൂരം വേണ്ട; സംഘപരിവാർ കാവി അജണ്ട; ഭക്ഷണസ്വാതന്ത്ര്യത്തിൽ കൈകടത്തരുത് ‘ ; കെ.സി. വേണുഗോപാൽ
23 Oct 2026
BREAKING NEWS
ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും, തിന്നാത്തവരെ നിയമം സംരക്ഷിക്കും, അന്വേഷണം നടക്കട്ടെ, സത്യങ്ങള്‍ പുറത്തുവരട്ടെ, ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനില്ല, ഒരറുതി വേണം, അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാം, പരിഹാസവുമായി പി പി ദിവ്യ
23 Oct 2026
BREAKING NEWS
പല ഉന്നത സിപിഎം നേതാക്കൾക്കും ബിനാമി ഇടപാടുകളിൽ പങ്കുണ്ട്, ദിവ്യയ്ക്ക് എതിരെ അന്വേഷണം നീണ്ടാൽ അവരം‍ പ്രതിക്കൂട്ടിലാകും, ഇന്നലത്തെ കുറിപ്പും ഭീഷണിപ്പെടുത്തലിന്റെ ഭാഗം, പാർട്ടി തനിക്കു സംരക്ഷണം ഒരുക്കാനുള്ള തന്ത്രമാണിത്- മുഹമ്മദ് ഷമ്മാസ്
23 Oct 2026