BREAKING NEWS

നിത്യോപയോ​ഗ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപെടുത്തി, ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനർ മുസ്തഫയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു, സ്കൂബ സംഘം സ്ഥലത്ത്

· · 1 min read
Share: Copied!

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞു. കരിങ്കൽ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ഒരാൾ കുടുങ്ങി കിടക്കുകയാണ്. തിരൂരിൽ നിന്ന് സ്‌കൂബ ടീം ഉൾപ്പെടെ സംഭവ സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പാചക പൊടികൾ ഉൾപ്പെടെയുള്ള നിത്യോപയോ​ഗ സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി ആണ് മറിഞ്ഞത്.

മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്നും നാട്ടുകാർ പറഞ്ഞു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. രക്ഷപ്പെട്ട ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്തേക്ക് ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ക്ലീനർ മുസ്തഫ എന്നയാളാണ് കുടുങ്ങിയതെന്ന് നാട്ടുകാർ അറിയിച്ചു.

പ്രദേശത്ത് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാൽ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ലോറി ഉയർത്താനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടെങ്കിലും തുടരുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ലോറി പൂർണമായും കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു.

‘ഇടക്കിടെ വേദന വരും, അപ്പോൾ വെള്ളം കുടിക്കും, മരുന്നു കഴിക്കും… അതിനിടയിൽ അമ്മ തൊഴിലുറപ്പു ജോലിക്കു പോകും, ഇടക്കിടെ ചോര വരും, അപ്പോൾ വീണ്ടും ആശുപത്രിയിൽ പോകും… കഴിഞ്ഞ ഒരു വർഷമായി കാര്യങ്ങൾ കൂടുതൽ മോശമായി’…

 

BREAKING NEWS
നൂഡിൽസ് തയാറാക്കി കഴിച്ചു, പിന്നാലെ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍
17 Oct 2026
BREAKING NEWS
പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപാന സൽക്കാരം, കുടിച്ച് ബോധം കെട്ട് ഡോക്ടറും ജീവനക്കാരും, പിന്നാലെ സസ്പെന്‍ഷന്‍
17 Oct 2026
BREAKING NEWS
മൂന്നുപേർ ഒരു സ്‌കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വരുന്നതിൽ ദുരൂഹത, മൂന്നുപേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യത!! ഒന്നാം പ്രതിയെ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ആളാണെന്ന് മുദ്രകുത്തി... അപകടം നടന്നപ്പോൾ പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി...
17 Oct 2026
BREAKING NEWS
എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന മകനെ സ്വന്തം പിതാവിന്റെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, പിതാവ് രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു!! സൈനുൽ ആബിദീൻ വധക്കേസിൽ 21 ആർഎസ്എസ് -ബിജെപി പ്രവർത്തകരേയും വെറുതെവിട്ട് കോടതി
17 Oct 2026