Uncategorized

ബസ് കാത്ത് നിന്ന യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ബൈക്കില്‍ കയറ്റി,ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം, ലോറി ഡ്രൈവര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

തിരുപ്പൂർ: തിരുപ്പൂരിൽ ജോലി തേടിയെത്തിയ മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ ലോറി ഡ്രൈവർ അറസ്റ്റിൽ. യാസിർബാബു നഗർ സ്വദേശി ഫൈസൽ അഹമ്മദിനെയാണു തിരുപ്പൂർ സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവങ്ങളുടെ തുടക്കം.

ട്രെയിനിൽ തിരുപ്പൂരിലെത്തിയ 25 കാരി സെൻട്രൽ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. അതുവഴി വന്ന യുവാവ് യുവതിയുമായി സംസാരിക്കുകയും താൻ വസ്‌ത്രനിർമാണ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആളാണെന്നു തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം നൽകി ഇരുചക്രവാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഒരുമണിയോടെ തിരുപ്പൂർ നല്ലൂരിനു സമീപം പുതുപ്പാളയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഓടിരക്ഷപ്പെട്ട യുവതി രാത്രിയിൽ തുറന്നുപ്രവർത്തിച്ചിരുന്ന ബേക്കറിയിലെത്തി വിവരം അറിയിച്ചു.

ബേക്കറി തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് നല്ലൂർ പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. എന്നാൽ, സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘവും രൂപവത്കരിച്ചു. സെൻട്രൽ ബസ് സ്റ്റാൻഡിലെയും പുതുപ്പാളയം ഭാഗത്തെയും നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ കണ്ടെത്താനായത്. യുവാവ് ലോറിയിൽ ലോഡുമായി പോയി തിരികെ എത്തിയശേഷം മദ്യപിച്ച് വരുന്നതിനിടെയാണു യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026