BREAKING NEWS

റോഡും വെളിച്ചവും ഔദാര്യമല്ല, അവകാശമാണ്… വോട്ട് ചോദിച്ചാരും ഇതുവഴി വരണ്ട, പാനൂരിലെ പൊട്ടിപ്പൊളിഞ്ഞ ബൈപ്പാസ് റോഡില്‍ ബോര്‍ഡ് വച്ച് പ്രദേശവാസികള്‍

· · 1 min read
Share: Copied!

പാനൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂർ ടൗണിൽ നഗരസഭയിലെ പ്രധാന ബൈപ്പാസിൽ സ്ഥാപിച്ച ബോർഡ് ശ്രദ്ധേയമാവുന്നു.
റോഡും വെളിച്ചവും ഔദാര്യമല്ല, അവകാശമാണ്, വോട്ട് ചോദിച്ചാരും ഇതുവഴി വരണ്ട എന്നെഴുതിയ ബോര്‍ഡാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. പുത്തൂർ ഭാഗത്തുനിന്ന് പാനൂരിലേക്ക് വരുന്ന ബസുകൾ കെപിഎ റഹിം മാസ്റ്റർ ബൈപ്പാസ് റോഡിലൂടെയാണ് ബസ്‌സ്റ്റാൻഡിലെത്തുക.

ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായതാണ് പ്രദേശവാസികളെ ഇങ്ങനെയൊരു ബോർഡ് വെക്കാൻ പ്രേരിപ്പിച്ചത്. പാനൂർ ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാണ് ഈ ബൈപാസ് റോഡ്. റോഡിന്റെ ചില ഭാഗങ്ങൾ പലപ്പോഴുംതകർന്ന നിലയിലായിരിക്കും. ബസ്‌സ്റ്റാൻഡിനോട് ചേർന്നുള്ള ഭാഗം നേരത്തെ കൊരുപ്പ് കട്ട പതിച്ചിരുന്നു.

മഴ കനത്തതോടെ ബാക്കിഭാഗം തകർന്നനിലയിലായി. ഇതിലെ കുറച്ചുഭാഗം ഏതാനും ദിവസം മുൻപ് വീണ്ടുംകട്ടകൾ പതിച്ചു. പതിക്കാൻ ബാക്കിയുള്ള ഭാഗം ഇപ്പോഴുംതകർന്നനിലയിലാണ്. പുത്തൂർ റോഡിൽനിന്ന് ബൈപാസ് തുടങ്ങുന്നിടത്താണ് ഇങ്ങനെയൊരു ബോർഡ് വെച്ചത്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026