BREAKING NEWS

കേരളത്തിൽ ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത പാലക്കാട് ന​ഗരസഭയിൽ ഭരണം തുലാസിൽ!! ഹാട്രിക് അടിക്കാൻ അപ്പുറത്തുനിന്ന് സീറ്റ് കടംകൊള്ളുമോ?, എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോർത്താൽ പണി പാളും, ഉദ്യോ​ഗഭരിതം വരും മണിക്കൂറുകൾ

· · 1 min read
Share: Copied!

പാലക്കാട്: കേരളത്തിൽ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. ഇത്തവണയും ന​ഗരസഭ ബിജെപി പിടിച്ചെടുത്തെങ്കിലും ഭരണം തുലാസിൽ. പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി വിജയിച്ചെങ്കിലുംല ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഞാണിന്മേലാണ് പാർട്ടിയുടെ സ്ഥാനം. ഇതിനു പ്രധാന കാരണം എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോർത്താൽ ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തികയില്ലയെന്നതാണ്. ഇനി ഇവയെല്ലാം മറികടന്ന് ഭരണത്തിലേറിയാൽ പാലക്കാട് നഗരസഭയിൽ അതു ബിജെപിയുടെ ഹാട്രിക് വിജയമായിരിക്കും.

53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാർഡുകളിലും യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 8 വാർഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതിൽ 2 പേർ എൽഡിഎഫ് സ്വതന്ത്രരാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫ് വലിയ ലീഡ് പിടിച്ചിരുന്നെങ്കിലും അവസാനഘട്ടത്തോടെ ബിജെപി സീറ്റ് നിലയിൽ മുന്നിലെത്തുകയായിരുന്നു.

അതേസമയം കേരളത്തിൽ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപി 15 സീറ്റുകൾ നേടിയപ്പോൾ 2020ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളാണ് സ്വന്തമാക്കിയത്. ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. എന്നാൽ ബിജെപിക്ക് സീറ്റ് നില വർധിപ്പിക്കാനായില്ല. യുഡിഎഫും എൽഡിഎഫും ഒരു സീറ്റ് അധികം നേടുകയും ചെയ്തു. ഇതിനിടെ വെൽഫെയർ പാർട്ടിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു.

2020 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 28, യുഡിഎഫ് 16, എൽഡിഎഫ് 7, വെൽഫെയർ പാർട്ടി 1 എന്നിങ്ങനെയായിരുന്നു സീറ്റുനില. കഴിഞ്ഞ തവണ വെൽഫെയർ പാർട്ടി വിജയിച്ച വെണ്ണക്കര സൗത്തിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്. ഇവിടെ വെൽഫെയർ സ്ഥാനാർഥി രണ്ടാം സ്ഥാനത്താണ്.

അതേസമയം പാലക്കാട് നഗരസഭ പത്താം വാർഡിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി സ്മിതേഷ് വിജയിച്ചു. കോൺഗ്രസിലെ ഭവദാസാണ് രണ്ടാം സ്ഥാനത്ത്. ബിജെപി സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് മത്സരിക്കുന്ന പട്ടിക്കര വാർഡിൽ രണ്ടാം സ്ഥാനത്താണ്. നിലവിലെ വൈസ് ചെയർമാൻ കൂടിയാണ് അദ്ദേഹം.

ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു… തിരുവനന്തപുരം ന​ഗരസഭയിൽ രണ്ടു മല്ലൻമാർക്കിടയിൽ കട്ടയ്ക്കു പിടിച്ചുനിൽക്കാൻ യുഡിഎഫിനായി- കെ. മുരളീധരൻ

 

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026