BREAKING NEWS

ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു… തിരുവനന്തപുരം ന​ഗരസഭയിൽ രണ്ടു മല്ലൻമാർക്കിടയിൽ കട്ടയ്ക്കു പിടിച്ചുനിൽക്കാൻ യുഡിഎഫിനായി- കെ. മുരളീധരൻ

· · 1 min read
Share: Copied!

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടുത്ത യുഡിഎഫ് സർക്കാരിനുള്ള വ്യക്തമായ സൂചനയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അടുത്ത തെര‍ഞ്ഞെടുപ്പ് യുഡിഎഫ് നേടുമെന്നതിനുള്ള വ്യക്തമായ തെളിവാണ് ഇന്നുണ്ടായത്. അടുത്ത സർക്കാർ യുഡിഎഫായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു തരം​ഗം ഈ തെരഞ്ഞെ‌ടുപ്പിൽ ദൃശ്യമായി. തിരുവനന്തപുരം ന​ഗരസഭയെ സംബന്ധിച്ച് പിഎം ശ്രീയിൽ ഒപ്പിട്ടതോടുകൂടി ബിജെപിയെ തൊട്ടുകൂടാത്തവരല്ലായെന്നൊരു ഫീലിങ് സിപിഎമ്മുകാർക്കുണ്ടായി. അതിന്റെ ഒരു ഫലമാണ് ബിജെപിക്ക് കേവലഭൂരിപക്ഷത്തിനെടുത്തെത്തിയ പ്രകടനമെന്നും കെ മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം ന​ഗരസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വൻ മുന്നേറ്റമുണ്ടാക്കാനായി. അതായത് രണ്ടു മല്ലൻമാർക്കിടയിൽ പിടിച്ചുനിൽക്കാൻ യുഡിഎഫിനായി. ബിജെപിയുടെ വിജയം താത്കാലികമാണ്. അവരുപറഞ്ഞ ഒരു കാര്യവും നടപ്പിലാക്കാൻ അവർക്ക് കഴിയില്ല. യുഡിഎഫ് ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം തദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ‘ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു’ എന്ന് അദ്ദേഹം പരിഹസിച്ചു. അതായത് ഏപ്രിൽ വരെകൊടുത്താൽ മതിയെന്നു പറഞ്ഞ് സഹകരണ സ്ഥാപനങ്ങളുടെ എക്സസ് ഫണ്ട് വാങ്ങി. ഇതെല്ലാം ജനത്തിനറിയാം. ജനം പത്രം വായിക്കുന്ന വരും ടിവി കാണുന്നവരുമാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിനടുത്ത് എത്തിയെങ്കിലും യുഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കിയത് വലിയ നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി.

തലസ്ഥാനത്ത് വലിയ അപകടം ഉണ്ടാവാൻ പോവുകയാണ്… അതിന്റെ തുടക്കമാണ് ബിജെപിയുടെ വിജയം!! തിരുവനന്തപുരത്ത് ബിജെപി- സിപിഎം അന്തർധാര വളരെ സജീവം, അല്ലെങ്കിൽ ബിജെപിക്ക് ഇത്ര സീറ്റ് കിട്ടില്ല, യുഡിഎഫിന്റേത് പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയം, അതിരുകടന്ന ആത്മവിശ്വാസം യുഡിഎഫ് ഒരിക്കലും പ്രകടിപ്പിക്കില്ല- എംഎം ഹസൻ

BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026
BREAKING NEWS
’അപകടത്തിനു പിന്നാലെ കാറിൽ നിന്നും ജഡ്ജിയുടെ ഔദ്യോഗിക ബോർഡ് നീക്കി; സംഭവത്തിന്റെ ചിത്രം പകർത്തിയ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു’; പൊലീസ് നടപടികളിൽ ദുരൂഹതയെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
27 Oct 2026
BREAKING NEWS
'ഞാനൊരു യാത്ര പോകുന്നു, 30 വർഷത്തിനു ശേഷമേ തിരിച്ചുവരൂ'... വീട്ടിൽ നിന്ന് മുടി സ്വയം മുറിച്ച് രൂപമാറ്റം വരുത്തി, സൈക്കിളെടുത്ത് 12 കാരൻ വീടുവിട്ടിറങ്ങി, ആദ്യം കരുതിയത് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്ക് പോയ അമ്മയേയും ഇളയകുഞ്ഞിനേയും കാണാനിറങ്ങിയതെന്ന്...6 ദിവസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്ത...
27 Oct 2026