BREAKING NEWS

പിതാവിനെ മുന്നിൽ നിർത്തി ഓഫിസ് കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചു, ഇറാനിലെ പരമ്പരാഗത രാഷ്ട്രീയ വൃത്തങ്ങളുമായി അടുത്ത ബന്ധം, നിലപാടുകളിൽ ഖമനേയിയും തീവ്രത, ലണ്ടനിലെ ആഡംബര സ്വത്തുക്കൾ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനമുള്ള വ്യക്തി, മൊജ്തബ നേരത്തെതന്നെ അമേരിക്കയുടെ കണ്ണിലെ കരട്… ഇറാന്റെ പുതിയ പരമാധികാരി മൊജ്തബ ഖമനേയി ഒരു ചെറുമീനല്ല….

· · 1 min read
Share: Copied!

ടെഹ്റാൻ: ഔദ്യോ​ഗിക വിശദീകരണം വന്നില്ലെങ്കിലും ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനേയിയുടെ പിൻഗാമിയായി, ഇറാന്റെ അടുത്ത സുപ്രീം ലീഡറായി മകൻ മൊജ്തബ ഖമനേയിയെ തെരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Ynet റിപ്പോർട്ട് ചെയ്തതനുസരിച്ച്, അസംബ്ലി ഓഫ് എക്സ്പേർട്സ് ഉടൻ തന്നെ അദ്ദേഹത്തിന്റെ നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ.

ആരാണ് മൊജ്തബ ഖമനേയി?

56-കാരനായ മൊജ്തബ ഖമനേയി ഏറെക്കാലമായി പിൻഗാമിത്വ ചർച്ചകളിൽ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയാണെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. ഔദ്യോഗിക സർക്കാർ പദവി വഹിച്ചിട്ടില്ലെങ്കിലും, ഇറാനിലെ ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC)യുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, IRGCയുടെ ശക്തമായ സമ്മർദത്തിലാണ് അദ്ദേഹത്തെ ഖമനേയിയുടെ തെരഞ്ഞെടുത്തതെന്നാണ് സൂചന. IRGCയുടെ വിദേശ ഓപ്പറേഷൻ വിഭാഗമായ Quds Force ഉം മൊത്ത് അടുത്ത ബന്ധമുണ്ടെന്നും, പിതാവിന്റെ ഓഫീസ് മറവിൽ നിന്ന് നിയന്ത്രിച്ചിരുന്നുവെന്ന വിലയിരുത്തലുകളും നിലനിൽക്കുന്നു.

2019 നവംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് മൊജ്തബയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക പദവി ഒന്നും വഹിക്കാതിരുന്നിട്ടും സുപ്രീം ലീഡറെ പ്രതിനിധീകരിക്കുന്ന നിലയിൽ പ്രവർത്തിച്ചതിനായിരുന്നു നടപടി. കൂടാതെ ബാസിജ് റെസിസ്റ്റൻസ് ഫോഴ്‌സുമൊത്തു ചേർന്ന് ആഭ്യന്തര പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ പങ്കുവഹിച്ചതായും അമേരിക്ക ആരോപിച്ചിരുന്നു.

അതുപോലെ വ്യക്തിജീവിതത്തിലും മൊജ്തബ ഇറാനിലെ പരമ്പരാഗത രാഷ്ട്രീയ വൃത്തങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നു. 2004-ൽ സഹ്‌റാ ഹദ്ദാദ്- അദലിനെ വിവാഹം ചെയ്തു. സഹ്‌റ, മുൻ പാർലമെന്റ് സ്പീക്കറും പ്രമുഖ പരമ്പരാഗത നേതാവുമായ ഘോലം-അലി ഹദ്ദാദ്-അദേലിന്റെ മകളാണ്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ടെന്നാണ് അറിയപ്പെടുന്നത്.

അതുപോലെ സമ്പത്തുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ബ്ലൂംബർ​ഗ് റിപ്പോർട്ട് പ്രകാരം, ലണ്ടനിലെ ആഡംബര സ്വത്തുക്കൾ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അദ്ദേഹത്തിന് പ്രവേശനമുണ്ടെന്നാണ് സൂചന. കൃത്യമായ സമ്പത്ത് വിവരങ്ങൾ വ്യക്തമല്ലെങ്കിലും, 138 മില്യൺ ഡോളർ മൂല്യമുള്ള ആസ്തികളുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ പ്രതികാരമായി മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഹിസ്ബുള്ളകൂടി സംഘർഷത്തിൽ പങ്കു ചേരുന്നതോടെ മധ്യപൂർവേഷ്യയിൽ സുരക്ഷാ സാഹചര്യം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

ഇറാനെതിരായ ആക്രമണത്തിൽ ഇന്ത്യയ്ക്കും പങ്കോ? മോദിയുടെ ഇസ്രായേൽ സന്ദർശനം എന്തിനു വേണ്ടിയായിരുന്നു? മറുപടിയേകി ഇസ്രയേൽ

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026